Breaking News

അമ്മയുടെ മരണത്തിന് കാരണം ചികിത്സാ പിഴവ്; മെഡിക്കൽ കോളേജിന് മുന്നിൽ നിരാഹാര സമരവുമായി മകൾ

കൊച്ചി: ചികിത്സാ പിഴവാണ് അമ്മയുടെ മരണത്തിന് കാരണമെന്ന് ആരോപിച്ച് കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുന്നിൽ നിരാഹാര സമരം നടത്തി മകൾ. ആലുവ സ്വദേശിനി സുചിത്രയാണ് പ്രതിഷേധിക്കുന്നത്. അമ്മ സുശീല ദേവിയുടെ മരണത്തിന് ഉത്തരവാദികളായ ഡോക്ടർമാർക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം. വ്യാജ ജനന സർട്ടിഫിക്കറ്റ് വിവാദത്തിന് പിന്നാലെയാണ് ചികിത്സാ പിഴവാരോപിച്ച് കളമശേരി മെഡിക്കൽ കോളേജിന് മുന്നിലെ സമരം.

കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ വർഷം ഏപ്രിൽ മൂന്നിനാണ് സുശീല ദേവി മരിച്ചത്. ചികിത്സാ പിഴവാണ് മരണകാരണമെന്ന് ആരോപണമുയർന്നിരുന്നു. ബന്ധുക്കൾ പരാതിയും നൽകിയിരുന്നു. അന്വേഷണം ആവശ്യപ്പെട്ട് മകൾ സുചിത്ര നിരവധി പേരെ സമീപിച്ചിരുന്നു. മെഡിക്കൽ കോളേജിൽ നിന്ന് സുചിത്രയ്ക്ക് നൽകിയ രേഖകൾ പ്രകാരം ഡോ.നിജാസ് എന്നയാളാണ് സുശീല ദേവിയെ ചികിത്സിച്ചിരുന്നത്.

എന്നാൽ വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളിൽ മെഡിക്കൽ കോളേജിൽ ഇങ്ങനെയൊരു ഡോക്ടർ ഇല്ലെന്നാണ് പറയുന്നത്. ഡോക്ടർ ആൾമാറാട്ടം നടത്തി അമ്മയെ ഇല്ലാതാക്കിയെന്നാണ് സുചിത്രയുടെ ആരോപണം. 2022 ജൂലായിൽ ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും ഇതുവരെ അന്വേഷണം ആരംഭിച്ചിട്ടില്ല. കളമശ്ശേരി മെഡിക്കൽ കോളേജ് സൂപ്രണ്ട് ഗണേഷ് മോഹൻ പ്രതികളെ സംരക്ഷിക്കുകയാണെന്നും സുചിത്ര ആരോപിച്ചു.

About News Desk

Check Also

വിജേഷ് പിള്ള ഒളിവിൽ, ഇതുവരെ ബന്ധപ്പെടാൻ കഴിഞ്ഞില്ല: കർണാടക പോലീസ്

ബെംഗളൂരു: കേസിൽ നിന്ന് പിൻമാറാൻ സ്വപ്ന സുരേഷിനെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണം നേരിടുന്ന വിജേഷ് പിള്ള ഒളിവിലാണെന്ന് കർണാടക പോലീസ്. …