മൂന്നാർ: ചിന്നാർ വന്യജീവി സങ്കേതത്തിലേയ്ക്ക് പ്രകൃതി പഠന ക്യാമ്പിനായി വിദ്യാർത്ഥികളുമായി പോയ സ്കൂൾ ബസിന് ഓടുന്നതിനിടെ തീപിടിച്ചു. വിദ്യാർഥികൾക്കാർക്കും പരിക്കില്ല. മറയൂർ-മൂന്നാർ റൂട്ടിലെ തലയാറിലാണ് സംഭവം. പൊട്ടൻകാട് സെന്‍റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിന്‍റെ ബസിനാണ് തീപിടിച്ചത്. 40 വിദ്യാർഥികളും രണ്ട് അധ്യാപകരുമാണ് ബസിലുണ്ടായിരുന്നത്.
Read More »7 വയസുകാരനെ പൊള്ളലേൽപ്പിച്ചു; അമ്മ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം അറസ്റ്റിൽ
ഇടുക്കി: കുമളിയിൽ ഏഴ് വയസുകാരനെ തീ പൊള്ളലേൽപ്പിച്ച സംഭവത്തിൽ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്മയ്ക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് പൊലീസ് കേസെടുത്തത്. കുട്ടിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്താൽ ശിശുക്ഷേമ സമിതിക്ക് മുന്നിൽ ഹാജരാക്കും. അടുത്ത വീട്ടിലെ ടയർ കത്തിച്ചതിനാണ് ഏഴ് വയസുകാരനെ അമ്മ ക്രൂരമായി പൊള്ളിച്ചത്. കൈകാലുകൾ ചട്ടുകം വച്ച് പൊള്ളിച്ചെന്നും കണ്ണിൽ മുളകുപൊടി വിതറുകയും ചെയ്തെന്നായിരുന്നു കുട്ടിയുടെ മൊഴി. വീട്ടിൽ നിന്ന് നിലവിളി കേട്ടെത്തിയ …
Read More »ഉമ്മൻ ചാണ്ടിയെ സന്ദർശിച്ച് എകെ ആന്റണി; ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് മാറ്റിയേക്കും
തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയെ അടുത്ത ദിവസങ്ങളിൽ തന്നെ തുടർചികിത്സയ്ക്കായി തിരുവനന്തപുരത്ത് നിന്ന് മാറ്റിയേക്കുമെന്ന് വിവരം. ബെംഗളൂരുവിലേക്ക് കൊണ്ടുപോയേക്കുമെന്നാണ് സൂചന. ഉമ്മൻ ചാണ്ടിക്ക് ചികിത്സ നിഷേധിക്കുന്നുവെന്ന് സഹോദരൻ അലക്സ് വി ചാണ്ടി പരാതിപ്പെട്ട സാഹചര്യത്തിലാണിത്. അതേസമയം മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്‍റണിയും യു ഡി എഫ് കൺവീനർ എം എം ഹസനും തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിൽ എത്തി ഉമ്മൻ ചാണ്ടിയെ കണ്ടു. ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനില സംബന്ധിച്ച് വിവാദം …
Read More »ക്ഷമയെ ബലഹീനതയായി കാണരുത്; ഫ്ളക്സ് ബോർഡ് വിഷയത്തിൽ സർക്കാരിന് ഹൈക്കോടതിയുടെ താക്കീത്
കൊച്ചി: അനധികൃത ഫ്ളക്സ് ബോർഡ് വിഷയത്തിൽ സർക്കാരിന് ഹൈക്കോടതിയുടെ താക്കീത്. ക്ഷമയെ ബലഹീനതയായി കാണരുതെന്ന് ഹൈക്കോടതി പറഞ്ഞു. വിഷയത്തിൽ വ്യവസായ സെക്രട്ടറിയെ കോടതി രൂക്ഷമായി വിമർശിച്ചു. സത്യവാങ്മൂലം നൽകാത്തതിനായിരുന്നു വിമർശനം. പഴയ ബോർഡുകൾ മാറ്റി പുതിയവ സ്ഥാപിച്ചതായി തിരുവനന്തപുരം കോർപ്പറേഷൻ സെക്രട്ടറി കോടതിയെ അറിയിച്ചു. അനധികൃത ബോർഡുകൾ മാറ്റാൻ സർക്കാരിന് ഉദ്ദേശ്യമില്ലെന്നും കോടതി വിമർശിച്ചു. കോടതിയെ പരിഹസിക്കുന്നത് പോലെ അനധികൃത ബോർഡുകളുടെ എണ്ണം വർദ്ധിക്കുകയാണെന്നും കോടതി പറഞ്ഞു.
Read More »ഉമ്മൻ ചാണ്ടിക്ക് ചികിത്സ ലഭിക്കുന്നില്ലെന്ന പരാതി പിൻവലിക്കാൻ സമ്മർദ്ദം: അലക്സ് വി ചാണ്ടി
കോട്ടയം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന പരാതി പിൻവലിക്കാൻ നിരവധി പേർ സമ്മർദ്ദം ചെലുത്തിയെന്ന് സഹോദരൻ അലക്സ് വി ചാണ്ടി. ഉമ്മൻ ചാണ്ടിക്ക് വേണ്ടത്ര ചികിത്സ ലഭിക്കുന്നില്ല. ഉമ്മൻ ചാണ്ടിയുടെ ഭാര്യയും മൂത്ത മകളും ചാണ്ടി ഉമ്മനുമാണ് അദ്ദേഹത്തിന് ചികിത്സ നിഷേധിക്കുന്നത്. അച്ഛന് ഏറ്റവും മികച്ച ചികിത്സ ലഭിക്കണമെന്നാണ് ഇളയ മകൾ അച്ചു ഉമ്മന്‍റെ ആഗ്രഹം. മുഖ്യമന്ത്രിക്ക് നൽകിയ പരാതി പിൻവലിക്കാൻ …
Read More »വ്യാജ ജനന സർട്ടിഫിക്കറ്റ് കേസ്; ദത്തെടുത്ത കുട്ടിയെ കമ്മിറ്റിക്ക് മുന്നിൽ ഹാജരാക്കി
കൊച്ചി: കളമശേരി മെഡിക്കൽ കോളേജിൽ നിന്ന് വ്യാജ ജനന സർട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തിൽ ദത്തെടുത്ത കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുന്നിൽ ഹാജരാക്കി. കുഞ്ഞിനെ ദത്തെടുത്ത തൃപ്പൂണിത്തുറ സ്വദേശികളായ ദമ്പതികളാണ് സമിതിക്ക് മുന്നിൽ ഹാജരായത്. ദത്ത് നല്‍കിയത് നിയമവിരുദ്ധമായാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് കുട്ടിയെ ഹാജരാക്കാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റി നിർദേശം നൽകിയിരുന്നു. കുട്ടിയെ ആരുടെ സംരക്ഷണയിൽ വിടണമെന്നത് സമിതി തീരുമാനിക്കും. വർഷങ്ങളായി കുട്ടികളില്ലാത്തതിനാലാണ് ദത്തെടുത്തതെന്നും അതിൽ ഇടനിലക്കാരില്ലെന്നുമാണ് കുട്ടിയെ ദത്തെടുത്തയാൾ അവകാശപ്പെടുന്നത്. …
Read More »എറണാകുളത്ത് രണ്ട് കണ്ടെയ്‌നര്‍ ചീഞ്ഞതും പുഴുവരിച്ചതുമായ മത്സ്യം പിടികൂടി
കൊച്ചി: എറണാകുളം മരടിൽ രണ്ട് കണ്ടെയ്നർ അഴുകിയ മത്സ്യം പിടികൂടി. ആദ്യ കണ്ടെയ്നർ തുറന്നപ്പോൾ പുഴുവരിച്ച മത്സ്യമായിരുന്നു ഉണ്ടായിരുന്നത്. രണ്ടാമത്തെ കണ്ടെയ്നറിൽ നിന്ന് അഴുകിയതും പുഴുനിറഞ്ഞതുമായ മത്സ്യം കണ്ടെത്തി. ആന്ധ്രാപ്രദേശിൽ നിന്നാണ് മത്സ്യം കൊണ്ടുവന്നതെന്നാണ് വിവരം. ആദ്യ കണ്ടെയ്നറിലെ മത്സ്യത്തിന്‍റെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു. രണ്ടാമത്തെ കണ്ടെയ്നറിലെ മത്സ്യം ഉടൻ നശിപ്പിക്കാൻ തൃപ്പൂണിത്തുറയിലെ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ നിർദേശം നൽകിയിട്ടുണ്ട്. മത്സ്യം മുഴുവൻ പുഴു അരിച്ചിരിക്കുന്നതിനാൽ ഇവിടെ നിന്ന് ശക്തമായ …
Read More »ഇന്ധന സെസ്; നിയമസഭയ്ക്ക് മുന്നിൽ വാഹനം കത്തിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം
തിരുവനന്തപുരം: ബജറ്റിൽ പ്രഖ്യാപിച്ച ഇന്ധന സെസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിനിടെ വാഹനം കത്തിച്ചു. നിയമസഭയ്ക്ക് മുന്നിൽ വച്ച് ബൈക്ക് കത്തിക്കുകയായിരുന്നു. തുടർന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധക്കാർ നിയമസഭയ്ക്ക് മുന്നിലെ റോഡ് ഉപരോധിച്ചു. ഇന്ധന സെസ് ഉൾപ്പെടെയുള്ള ബജറ്റിലെ നികുതി നിർദേശങ്ങൾക്കെതിരെ യു.ഡി.എഫ് എം.എൽ.എമാർ നിയമസഭാ കവാടത്തിൽ സത്യാഗ്രഹം ആരംഭിച്ചു. ഷാഫി പറമ്പിൽ, മാത്യു കുഴൽനാടൻ, നജീബ് കാന്തപുരം, സി.ആർ.മഹേഷ് എന്നിവരാണ് സത്യാഗ്രഹമിരിക്കുന്നത്. …
Read More »പരിമിതമായ നികുതി വർദ്ധന മാത്രം; ന്യായീകരിച്ച് ധനമന്ത്രി
തിരുവനന്തപുരം: ബജറ്റില്‍ പ്രഖ്യാപിച്ച നികുതി വർദ്ധനവിനെ ന്യായീകരിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. പരിമിതമായ നികുതി വർദ്ധനവ് മാത്രമാണ് നടപ്പാക്കിയതെന്നാണ് ധനമന്ത്രിയുടെ വിശദീകരണം. യു.ഡി.എഫ് 17 തവണയാണ് ഇന്ധന നികുതി കൂട്ടിയത്. പ്രതിപക്ഷം ബി.ജെ.പിയെ പിന്തുണയ്ക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ഇന്ധന സെസ്, നികുതി വർദ്ധനവ് എന്നിവയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ സമരം നടത്തുകയാണ്. നാല് എം.എൽ.എമാർ സഭയുടെ കവാടത്തിൽ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചു. ഷാഫി പറമ്പിൽ, സി.ആർ.മഹേഷ്, മാത്യു കുഴൽനാടൻ, …
Read More »ഇന്ധന സെസും നികുതി വർദ്ധനയും; പ്രതിഷേധത്തിന് പ്രതിപക്ഷം, 4 എംഎൽഎമാർ സത്യാഗ്രഹമിരിക്കും
തിരുവനന്തപുരം: ഇന്ധന സെസ്, നികുതി വർദ്ധനവ് എന്നിവയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ പ്രത്യക്ഷ സമരം പ്രഖ്യാപിച്ചു. നാല് എം.എൽ.എമാർ സഭാ കവാടത്തിൽ അനിശ്ചിതകാല സത്യാഗ്രഹം നടത്തും. ഷാഫി പറമ്പിൽ, സി.ആർ.മഹേഷ്, മാത്യു കുഴൽനാടൻ, നജീബ് കാന്തപുരം എന്നിവരാണ് സത്യഗ്രഹമിരിക്കുക. ബജറ്റിൻമേലുള്ള പൊതുചർച്ചയ്ക്ക് മുമ്പാണ് പ്രതിപക്ഷം സമരം പ്രഖ്യാപിച്ചത്. നിയമസഭയ്ക്ക് പുറത്തും വലിയ പ്രതിഷേധം നടത്താനാണ് യു.ഡി.എഫിന്‍റെ തീരുമാനം. നാളെ എല്ലാ കളക്ടറേറ്റുകളിലേക്കും സെക്രട്ടേറിയറ്റിലേക്കും കോൺഗ്രസ് മാർച്ച് നടത്തും. 13ന് ജില്ലാ …
Read More »