Breaking News

National

സഖ്യം തുണയായി; ഉപതിരഞ്ഞെടുപ്പിൽ മൂന്നിടത്ത് കോൺഗ്രസിന് മുന്നേറ്റം

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ ആറ് നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്‍റെ ഫലം പുറത്തുവന്നു തുടങ്ങി. ജാർഖണ്ഡിലെ രാംഗഡിൽ എൻഡിഎയുടെ എ.ജെ.എസ്.യു. (ഓൾ ജാർഖണ്ഡ് സ്റ്റുഡന്‍റ്സ് യൂണിയൻ) സ്ഥാനാർത്ഥി സുനിത ചൗധരി ലീഡ് ചെയ്യുന്നു. കോൺഗ്രസിന്‍റെ ബജ്‌രംഗ് മഹ്‌തോയെയാണ് രണ്ടാം സ്ഥാനത്ത്. മഹാരാഷ്ട്രയിലെ കസബ പേഠില്‍ കോൺഗ്രസിന്‍റെ ധംഗേകര്‍ രവീന്ദ്ര ഹേമരജ് ലീഡ് ചെയ്യുന്നു. ബി.ജെ.പിയുടെ ഹേമന്ത് നാരായൺ രസാനെയാണ് തൊട്ടുപിന്നിൽ. ചിംച്‌വഡ് മണ്ഡലത്തിൽ ബിജെപിയുടെ അശ്വനി ലക്ഷ്മൺ ജഗ്താപ് ലീഡ് …

Read More »

തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമനത്തിന് പ്രത്യേക കൊളീജിയം; വിധിയുമായി സുപ്രീംകോടതി

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷനിലെ അംഗങ്ങളെ നിയമിക്കാൻ സ്വതന്ത്ര സമിതിയെ നിയോഗിച്ച് സുപ്രീം കോടതി. ഇതിനായി പ്രധാനമന്ത്രിയും ലോക്സഭയിലെ പ്രതിപക്ഷ നേതാവും അടങ്ങുന്ന കൊളീജിയം രൂപീകരിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. സുപ്രീം കോടതി ചീഫ് ജസ്റ്റിസും കൊളീജിയത്തിലുണ്ടാകും. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷനെയും അതിലെ അംഗങ്ങളെയും കൊളീജിയമായിരിക്കും തീരുമാനിക്കുക. കേന്ദ്രസർക്കാർ നാമനിർദ്ദേശം ചെയ്യുന്നവരുടെ പേരുകൾ സ്വീകരിച്ച് രാഷ്ട്രപതി തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗങ്ങളെ നിയമിക്കുന്ന രീതിയാണ് നിലവിലുള്ളത്. ഇതിൽ മാറ്റം വരുത്തി കൊണ്ടാണ് പ്രധാനമന്ത്രി, പ്രതിപക്ഷ …

Read More »

മേഘാലയയില്‍ എൻപിപിയുടെ മുന്നേറ്റം; എൻഡിഎ അധികാരത്തിലെത്താൻ സാധ്യത

ഷില്ലോങ്: അട്ടിമറികൾ നടന്നില്ലെങ്കിൽ ബിജെപിയുടെ സഖ്യകക്ഷിയായ മേഘാലയ ഡെമോക്രാറ്റിക് അലയൻസ് (എംഡിഎ) മേഘാലയയിൽ വീണ്ടും അധികാരത്തിൽ തിരിച്ചെത്തും. വോട്ടെണ്ണലിന്‍റെ ആദ്യ മണിക്കൂറുകളിൽ തന്നെ എൻപിപി 26 സീറ്റുകളിലും ബിജെപി നാല് സീറ്റുകളിലും ലീഡ് ചെയ്യുകയാണ്. 60 അംഗ നിയമസഭയിൽ കേവലഭൂരിപക്ഷത്തിന് വേണ്ടത് 31 സീറ്റുകളാണ്. 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം എൻപിപിയും യുഡിപിയും ബിജെപിയും എല്ലാം ചേര്‍ന്ന സര്‍ക്കാരാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നിട്ടും കോണ്‍ഗ്രസിനെ മറികടന്ന് സര്‍ക്കാരുണ്ടാക്കിയത്‌. ഇത്തവണ …

Read More »

ത്രിപുരയിൽ ലീഡ് നില മാറിമറിയുന്നു; നാഗാലാന്റിൽ ബിജെപി; മേഘാലയയിൽ എൻപിപി

അഗർത്തല: ചൂടേറിയ രാഷ്ട്രീയ പോരാട്ടം നടക്കുന്ന ത്രിപുരയിൽ ഇഞ്ചോടിഞ്ച് പോരാട്ടം. കേവല ഭൂരിപക്ഷത്തിനപ്പുറം ലീഡ് പിടിച്ച ബിജെപി പതിയെ താഴെക്ക് വരികയും ഇടത് സഖ്യം ലീഡ് ഉയർത്തുകയും ചെയ്യുന്നുണ്ട്. ഒടുവിൽ സിപിഎം കോൺഗ്രസ് – 16 സീറ്റിൽ ലീഡ് ചെയ്യുന്നുണ്ട്. ബിജെപിക്ക് 30 സീറ്റിൽ ലീഡും തിപ്ര മോത 12 ഇടത്ത് ലീഡും നിലനിർത്തുന്നു. നാഗാലാന്‍റില്‍ ബിജെപി സഖ്യം സഖ്യം 60 ല്‍ 50 സീറ്റിലും മുന്നില്‍ നിൽക്കുന്നുണ്ട്.മേഘാലയയിൽ എൻപിപി …

Read More »

നിയമസഭ വോട്ടെണ്ണല്‍; ത്രിപുരയിലും നാഗാലാന്‍ഡിലും ബിജെപി മുന്നിൽ

ന്യൂഡല്‍ഹി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ആരംഭിച്ചു. ത്രിപുര, നാഗാലാൻഡ്, മേഘാലയ എന്നിവിടങ്ങളിലെ വോട്ടെണ്ണൽ രാവിലെ എട്ട് മണിക്ക് ആരംഭിച്ചു. പ്രാരംഭ ഫലങ്ങൾ ബിജെപിക്ക് അനുകൂലമാണ്. ത്രിപുരയിലും നാഗാലാൻഡിലും ബിജെപി ലീഡ് ചെയ്യുന്നുണ്ട്. ത്രിപുരയിൽ ഈ മാസം 16നും നാഗാലാൻഡ്, മേഘാലയ എന്നിവിടങ്ങളിൽ 27നുമാണ് വോട്ടെടുപ്പ് നടന്നത്. ത്രിപുരയിൽ 60 മണ്ഡലങ്ങളിലും മറ്റ് രണ്ട് മണ്ഡലങ്ങളിൽ 59 മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ് നടന്നത്. ത്രിപുരയിലും നാഗാലാൻഡിലും ബിജെപിക്ക് …

Read More »

ഇന്ത്യയിലെ സിഖ് കാര്യങ്ങളിൽ പാക് ചാര ഏജൻസിയായ ഐഎസ്‌ഐ ഇടപെടുന്നുവെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: പാകിസ്ഥാനിലെ സിഖ് ആരാധനാലയങ്ങളുടെയും ഇന്ത്യയിലെ സിഖ് കാര്യങ്ങളുടെയും നടത്തിപ്പ് നിയന്ത്രിക്കാൻ പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐ കൂടുതൽ ശ്രമങ്ങൾ നടത്തുന്നുവെന്ന് ഉന്നത രഹസ്യാന്വേഷണ വൃത്തങ്ങൾ. ഇതുമായി ബന്ധപ്പെട്ട പ്രോജക്ട് മാനേജ്മെന്‍റ് യൂണിറ്റിന്‍റെ സിഇഒ ആയി ജനുവരിയിൽ പാകിസ്ഥാൻ സർക്കാർ ഒരു ഐഎസ്ഐ ഉദ്യോഗസ്ഥനെ നിയമിക്കുകയും ഗുരുദ്വാര ദർബാർ സാഹിബ് കർതാർപൂരിന്റെ മേൽനോട്ടം വഹിക്കാൻ അദ്ദേഹത്തെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഖാലിസ്ഥാൻ അനുകൂലിയും ‘വാരിസ് പഞ്ചാബ് ദേ’യുടെ തലവനുമായ …

Read More »

അദാനി–ഹിൻഡൻബർഗ്: അന്വേഷണ സിമിതിയെ സുപ്രീം കോടതി നിയോഗിക്കും

ന്യൂഡൽഹി: അദാനി ഗ്രൂപ്പിനെതിരായ ഹിൻഡൻബർഗ് റിപ്പോർട്ട് അന്വേഷിക്കാൻ സമിതിയെ നിയോഗിച്ച് സുപ്രീം കോടതി ഉത്തരവിറക്കും. ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിക്കുക. വിരമിച്ച സുപ്രീം കോടതി ജഡ്ജിയെയും സമിതിയിലെ മറ്റ് അംഗങ്ങളെയും കോടതി പ്രഖ്യാപിക്കും. അന്വേഷണ വിഷയങ്ങളും ഉത്തരവിൽ ഉൾപ്പെടുത്തും. സമിതിയിൽ ഉൾപ്പെടുത്തുന്നതിനായി മുദ്രവച്ച കവറിൽ കേന്ദ്രസർക്കാർ നൽകിയ പേരുകൾ അംഗീകരിക്കാനാവില്ലെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗങ്ങളുടെ നിയമനത്തിന് സ്വതന്ത്ര സംവിധാനം …

Read More »

ത്രിപുര, മേഘാലയ, നാഗാലാൻഡ് തിരഞ്ഞെടുപ്പ് ഫലം; വോട്ടെണ്ണൽ അൽപസമയത്തിനകം ആരംഭിക്കും

അഗർത്തല / ഷില്ലോങ് / കൊഹിമ: വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ ത്രിപുര, മേഘാലയ, നാഗാലാൻഡ് എന്നിവിടങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഇന്ന് പ്രഖ്യാപിക്കും. രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും. അക്രമങ്ങൾ ഒഴിവാക്കാൻ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ത്രിപുരയിൽ തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ നേതൃത്വത്തിൽ ഇന്നലെ സമാധാന സമ്മേളനം നടന്നിരുന്നു. ത്രിപുരയിൽ ഫെബ്രുവരി 16നും മേഘാലയയിലും നാഗാലാൻഡിലും ഫെബ്രുവരി 27നുമാണ് വോട്ടെടുപ്പ് നടന്നത്. ഈ വർഷം നടക്കുന്ന ഒമ്പത് നിയമസഭാ തിരഞ്ഞെടുപ്പുകളിലെ …

Read More »

ആന്ധ്രാപ്രദേശിൽ വിപുലമായി ക്ഷേത്രനിര്‍മാണം ആരംഭിച്ചുവെന്ന് സംസ്ഥാന സർക്കാർ

അമരാവതി: ആന്ധ്രാപ്രദേശിലെ എല്ലാ ജില്ലകളിലും ക്ഷേത്രങ്ങളുടെ സാന്നിധ്യം ഉറപ്പാക്കുന്നതിനായി സംസ്ഥാനത്ത് ക്ഷേത്രങ്ങളുടെ നിർമ്മാണം ആരംഭിച്ചതായി സംസ്ഥാന സർക്കാർ അറിയിച്ചു. ഹിന്ദു ധർമ്മം സംരക്ഷിക്കാനും പ്രചരിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഇത്തരമൊരു നീക്കമെന്നും ഇതിനുവേണ്ട നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രി വൈ.എസ്. ജഗന്‍ മോഹന്‍ റെഡ്ഡി നല്‍കിയതായും ഉപമുഖ്യമന്ത്രി കോട്ടു സത്യനാരായണ പറഞ്ഞു. ഹിന്ദു ധർമ്മം വലിയ തോതിൽ നിലനിർത്തുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി ക്ഷേത്രങ്ങളില്ലാത്ത സ്ഥലങ്ങളിൽ ക്ഷേത്രങ്ങളുടെ നിർമ്മാണം ആരംഭിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി സത്യനാരായണ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. …

Read More »

പ്രതിപക്ഷ സഖ്യ രൂപവത്കരണത്തില്‍ മാറ്റത്തിന്റെ സൂചന നല്‍കി ഖാർഗെ

ന്യൂഡല്‍ഹി: 2024 ലെ പൊതുതെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ പ്രതിപക്ഷ സഖ്യം രൂപീകരിക്കുന്നതിൽ മാറ്റമുണ്ടാകുമെന്ന് സൂചന നൽകി കോൺഗ്രസ് പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെ. പ്രധാനമന്ത്രി സ്ഥാനാർത്ഥിയുടെ കാര്യത്തിൽ കോൺഗ്രസ് പിടിവാശി ഉപേക്ഷിക്കുമെന്ന സൂചനയാണ് ഖാർഗെ നല്കിയത്. റായ്പൂരിൽ നടന്ന പ്ലീനറി സമ്മേളനത്തിൽ എടുത്ത തീരുമാനത്തിന്‍റെ ഭാഗമായാണ് പാർട്ടി നിലപാടിൽ മാറ്റം വരുത്തിയതെന്നാണ് വിവരം. “സമാന ചിന്താഗതിക്കാരായ എല്ലാ പ്രതിപക്ഷ പാർട്ടികളും വിഘടനവാദ ശക്തികൾക്കെതിരെ ഒന്നിക്കണം. ആര് നയിക്കുമെന്നോ ആരാണ് പ്രധാനമന്ത്രിയാകുകയെന്നോ ഞാൻ പറഞ്ഞിട്ടില്ല. …

Read More »