Breaking News

National

കോവിഡ് 19 മൂന്നാം തരംഗം; ബാധിച്ചതേറെയും കുട്ടികളെയെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ (ഐസിഎംആർ) പഠനമനുസരിച്ച്, കോവിഡ് -19 ന്‍റെ മൂന്നാം തരംഗം ആദ്യത്തെ രണ്ട് തരംഗങ്ങളേക്കാൾ കൂടുതൽ ബാധിച്ചത് കുട്ടികളെ. മൂന്നാം തരംഗത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കുട്ടികളിൽ ഭൂരിഭാഗവും അഞ്ച് വയസ്സിന് താഴെയുള്ളവരാണ്. ആരോഗ്യ മന്ത്രാലയം, എയിംസ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സ്റ്റാറ്റിസ്റ്റിക്സ് എന്നിവയുമായി സഹകരിച്ച് ഐസിഎംആർ നടത്തിയ പഠനമനുസരിച്ച് ഈ പ്രായപരിധിയിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. ആദ്യ രണ്ട് …

Read More »

ഒരാള്‍ക്ക് ഒരു പദവി നിബന്ധന പ്ലീനറി സമ്മേളനത്തോടെ യാഥാർഥ്യമാക്കാനൊരുങ്ങി കോൺഗ്രസ്

ഡൽഹി: പ്ലീനറി സമ്മേളനത്തോടെ ഒരാൾക്ക് ഒരു പദവി യാഥാർത്ഥ്യമാക്കാൻ ഒരുങ്ങി കോൺഗ്രസ്. പാർട്ടി പദവികളിലായിരിക്കും ഈ നിബന്ധന ബാധകമാകുക. ഒരേ സമയം പാർലമെന്‍ററി, പാർട്ടി സ്ഥാനങ്ങൾ വഹിക്കുന്നവർക്ക് ഒരാൾക്ക്-ഒരു പദവി എന്ന നിബന്ധന തടസ്സമുണ്ടാകില്ല. അതേസമയം പാർട്ടി കമ്മിറ്റികളിൽ പിന്നാക്ക വിഭാഗങ്ങൾക്ക് 50 ശതമാനം സംവരണം ഉറപ്പാക്കാൻ ഭരണഘടന ഭേദഗതി ചെയ്തേക്കും. പട്ടികജാതി, പട്ടികവർഗ, ഒബിസി വിഭാഗങ്ങൾക്ക് അമ്പത് ശതമാനം സംവരണം ഏർപ്പെടുത്താനുള്ള തീരുമാനം ഉദയ്പൂർ ചിന്തൻ ശിബിരത്തിൽ എടുത്തിരുന്നു. …

Read More »

നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ഡിഎംകെ മുന്നണിക്ക് വേണ്ടി കമൽ ഹാസൻ പ്രചാരണത്തിനിറങ്ങും

ചെന്നൈ: തമിഴ്നാട്ടിൽ നടക്കാനിരിക്കുന്ന ഈറോഡ് ഈസ്റ്റ് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ഡിഎംകെ മുന്നണിക്ക് വേണ്ടി നടനും രാഷ്ട്രീയ നേതാവുമായ കമൽ ഹാസൻ പ്രചാരണം നടത്തും. കോൺഗ്രസിന്‍റെ ഇവികെഎസ് ഇളങ്കോവനാണ് ഡി.എം.കെയുടെ സ്ഥാനാർത്ഥി. വൈകിട്ട് 5 മുതൽ 7 വരെ അഞ്ച് സ്വീകരണയോഗങ്ങളിൽ കമൽ ഹാസൻ പങ്കെടുക്കും. മക്കൾ നീതി മയ്യം എന്ന രാഷ്ട്രീയ പാർട്ടി രൂപീകരിച്ചതു മുതൽ ഡിഎംകെ, എഡിഐഎംകെ മുന്നണികളിൽ നിന്ന് കമൽഹാസൻ തുല്യ അകലം പാലിച്ചിരുന്നു. മത-വർഗീയ ശക്തികളെ …

Read More »

ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശിക പൂര്‍ണ്ണമായും ഇന്ന് തന്നെ നൽകുമെന്ന് ധനമന്ത്രി

ന്യൂഡല്‍ഹി: സംസ്ഥാനങ്ങൾക്കുള്ള ജി.എസ്.ടി നഷ്ടപരിഹാര കുടിശ്ശിക ഇന്ന് തന്നെ നൽകുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. 16,982 കോടി രൂപയുടെ കുടിശ്ശിക ഇന്ന് തന്നെ സംസ്ഥാനങ്ങൾക്ക് കൈമാറുമെന്ന് ജിഎസ്ടി കൗൺസിൽ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ധനമന്ത്രി പറഞ്ഞു. നിലവിൽ നഷ്ടപരിഹാര ഫണ്ടിൽ ഈ തുക ലഭ്യമല്ലാത്തതിനാൽ കേന്ദ്രം സ്വന്തം പോക്കറ്റിൽ നിന്നാണ് ഇത് അനുവദിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു. ഭാവിയിൽ ശേഖരിക്കുന്ന നഷ്ടപരിഹാര സെസിൽ നിന്ന് ഈ തുക ഈടാക്കുമെന്നും ധനമന്ത്രി …

Read More »

ജിഎസ്ടി തര്‍ക്ക പരിഹാരത്തിനായുള്ള അപ്‌ലറ്റ് ട്രൈബ്യൂണലുകളിൽ എതിർപ്പറിയിച്ച് കേരളം

ന്യൂഡൽഹി: ജി.എസ്.ടി തർക്ക പരിഹാരത്തിനായി അപ്‍ലറ്റ് ട്രൈബ്യൂണലുകൾ രൂപീകരിക്കണമെന്ന മന്ത്രിതല സമിതിയുടെ ശുപാർശയെ എതിർത്ത് കേരളം. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്‍റെ അധ്യക്ഷതയിൽ ചേർന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ കേരളം നിലപാട് അറിയിച്ചു. ഉത്തർപ്രദേശ്, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, രാജസ്ഥാൻ, ബീഹാർ, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങൾക്കും മന്ത്രിതല സമിതിയുടെ ശുപാർശകളോട് വിയോജിപ്പുണ്ട്. ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാലയുടെ നേതൃത്വത്തിലുള്ള സമിതി ഡൽഹി ആസ്ഥാനമായി ദേശീയ അപ്‍ലറ്റ് ട്രൈബ്യൂണൽ (എൻപിടി) സ്ഥാപിക്കാനാണ് …

Read More »

നാഗാലാൻഡിന്‍റെ പുരോഗതിക്കായി ബിജെപി-എൻഡിപിപി സഖ്യം തുടരും: സേനോവാൾ

കൊഹിമ: നാഗാലാൻഡിന്‍റെ പുരോഗതി, സമാധാനം, സമൃദ്ധി എന്നിവയ്ക്കായി ബിജെപി-എൻഡിപിപി സഖ്യം തുടരുമെന്ന് കേന്ദ്ര തുറമുഖ വികസന മന്ത്രി സർബാനന്ദ സോനോവാൾ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിരന്തര പരിശ്രമം മൂലമാണ് നാഗാലാൻഡിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും സമഗ്ര വികസനം ഉണ്ടായത്. വടക്കുകിഴക്കൻ മേഖല രാജ്യത്തിന്‍റെ വളർച്ചയുടെ പുതിയ എഞ്ചിനായി മാറിയെന്നും അദ്ദേഹം പറഞ്ഞു. മോൺ, വോഖ ജില്ലകളിലെ തിരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു സർബാനന്ദ സേനോവാൾ. “വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ വികസനത്തിനും …

Read More »

കോൺഗ്രസ് പ്രവർത്തക സമിതിയിലേക്കുള്ള മത്സര സാധ്യത തള്ളാതെ ശശി തരൂർ

പത്തനംതിട്ട: കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് മത്സരിക്കാനുള്ള സാധ്യത തള്ളാതെ ശശി തരൂർ. ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണെന്നും പാർട്ടി തീരുമാനത്തിന് ശേഷം തീരുമാനം മാറ്റണമോയെന്ന് ആലോചിക്കാമെന്നും തരൂർ പത്തനംതിട്ടയിൽ മാധ്യമങ്ങളോട് പറഞ്ഞു. “നിലവിലെ സാഹചര്യത്തിൽ ഒരു മത്സരത്തിന് ഞാൻ ഉദ്ദേശിക്കുന്നില്ല. പാർട്ടിയുടെ അന്തിമ തീരുമാനം അറിഞ്ഞ ശേഷം വീണ്ടും തീരുമാനമെടുക്കേണ്ടി വരും. എന്നാൽ നിലവിലെ സാഹചര്യത്തിൽ മറ്റുള്ളവർക്ക് വിട്ടുകൊടുക്കാം എന്നാണ്. എല്ലാം നേതൃത്വത്തിന്‍റെ കൈകളിലാണ്. അവർ തീരുമാനിക്കട്ടെയെന്നും” തരൂർ പറഞ്ഞു. തന്നെ …

Read More »

രാജ്യത്തെ 10 അതീവ സുരക്ഷാ മേഖലകളിൽ കൊച്ചിയും; ഉത്തരവിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ന്യൂഡല്‍ഹി: രാജ്യത്തെ അതീവ സുരക്ഷാമേഖലകളിലൽ ഉൾപ്പെട്ട് കൊച്ചി. ആറ് സംസ്ഥാനങ്ങളും ആൻഡമാൻ നിക്കോബാർ ദ്വീപുകളും ഉൾപ്പെടുന്ന 10 സ്ഥലങ്ങളെ അതീവ സുരക്ഷാ മേഖലകളാക്കി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഉത്തരവിറക്കിയത്. കുണ്ടന്നൂർ മുതൽ എം.ജി റോഡ് വരെയുള്ള പ്രദേശമാണ് കൊച്ചിയിലെ അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചത്. ഇത്തരം പ്രദേശങ്ങൾ കർശന നിയന്ത്രണങ്ങൾക്ക് വിധേയമായേക്കാം. രാജസ്ഥാൻ, മധ്യപ്രദേശ്, ബീഹാർ എന്നിവിടങ്ങളിൽ നിന്നു രണ്ട് മേഖലകൾ വീതവും തെലങ്കാന, ഛത്തീസ്ഗഡ്, ആൻഡമാൻ നിക്കോബാർ …

Read More »

രാജ്യത്തെ 10 അതീവ സുരക്ഷാ മേഖലകളുടെ പട്ടികയില്‍ കൊച്ചിയും

ന്യൂ ഡൽഹി: രാജ്യത്തെ പത്ത് അതീവ സുരക്ഷാ മേഖലകളിൽ കൊച്ചിയും. കൊച്ചി കുണ്ടന്നൂര്‍ മുതല്‍ എംജി റോഡ് വരെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അതീവ സുരക്ഷാ മേഖലയില്‍ ഉള്‍പ്പെടുത്തിയത്. തെലങ്കാന, രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ബീഹാർ, ആൻഡമാൻ നിക്കോബാർ ദ്വീപ് എന്നിവിടങ്ങളിലാണ് മറ്റു സ്ഥലങ്ങൾ. ഈ മേഖലകളില്‍ ഔദ്യോഗിക സുരക്ഷാ നിയമം ബാധകമാണ്. കൊച്ചിന്‍ ഷിപ്പ്യാര്‍ഡ്, കണ്ടെയ്‌നര്‍ ഫ്രൈറ്റ് സ്റ്റേഷന്‍, നേവല്‍ ജട്ടി, കേന്ദ്രീയ വിദ്യാലയം, കൊങ്കണ്‍ സ്‌റ്റോറേജ് ഓയില്‍ …

Read More »

ഇന്ത്യയിലേക്ക് കൂടുതൽ ചീറ്റകൾ; ദക്ഷിണാഫ്രിക്കയിൽ നിന്ന് എത്തിച്ചത് 12 എണ്ണത്തെ

ഗ്വാളിയോർ: 12 പുതിയ ചീറ്റകളെ ദക്ഷിണാഫ്രിക്കയിൽ നിന്ന് മധ്യപ്രദേശിലെ ഗ്വാളിയോറിൽ എത്തിച്ചു. 7 ആൺ ചീറ്റകളും 5 പെൺ ചീറ്റകളും ആണ് എത്തിയത്. വലിയ കൂടുകളിലാക്കി ശാന്തമാക്കാൻ പ്രത്യേക ഉറക്ക മരുന്നുകൾ നൽകിയാണ് എത്തിച്ചത്. ഇന്ത്യൻ വ്യോമസേനയുടെ സി-17 ഗ്ലോബ് മാസ്റ്റർ വിമാനത്തിലാണ് ചീറ്റകളെ കൊണ്ടുവന്നത്. ഇതോടെ രാജ്യത്ത് എത്തിച്ച ചീറ്റപ്പുലികളുടെ എണ്ണം 20 ആയി. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം എം-17 ഹെലികോപ്റ്ററിൽ ചീറ്റകളെ കുനോ നാഷണൽ പാർക്കിലേക്ക് കൊണ്ടുപോകും. …

Read More »