ന്യൂഡൽഹി: വന്ദേ ഭാരത് എക്സ്പ്രസ് ഉടൻ കേരളത്തിലെത്തുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ശബരി പാതയ്ക്ക് 100 കോടി രൂപ ഉൾപ്പെടെ 2,033 കോടി രൂപയാണ് ഈ വർഷത്തെ ബജറ്റിൽ കേന്ദ്രം കേരളത്തിന് അനുവദിച്ചത്. സിൽവർ ലൈനിൽ ജനവികാരം കണക്കിലെടുക്കണമെന്നും ഉടൻ കേരളത്തിലെത്തി മുഖ്യമന്ത്രിയുമായി ചർച്ച നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. ഏറെക്കാലമായി സംസ്ഥാനം കേന്ദ്രത്തിന്‍റെ സഹായം തേടുന്ന പദ്ധതിയാണ് അങ്കമാലി-ശബരി റെയിൽ പാത. 116 കിലോമീറ്റർ പാതയ്ക്കായി ഈ …
Read More »അദാനി വിവാദം; ഇന്ത്യൻ വിപണി കൃത്യമായി നിയന്ത്രിക്കപ്പെടുന്നുണ്ടെന്ന് നിര്‍മ്മല സീതാരാമന്‍
മുംബൈ: അദാനി വിവാദം നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ബാധിക്കുമെന്ന് കരുതുന്നില്ലെന്നും ഇന്ത്യൻ വിപണി കൃത്യമായി നിയന്ത്രിക്കപ്പെടുന്നുണ്ടെന്നും ധനമന്ത്രി നിർമ്മല സീതാരാമൻ. അദാനി ഗ്രൂപ്പുമായി പരിമിതമായ ഇടപാടുകൾ മാത്രമാണുള്ളതെന്ന വിശദീകരണങ്ങൾ പൊതുമേഖലാ സ്ഥാപനങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. അതിനാൽ, ഓഹരി വിപണിയിലെ തകർച്ച അവരെ കാര്യമായി ബാധിക്കില്ല. നിക്ഷേപകർക്ക് നേരത്തെ ഉണ്ടായിരുന്ന ആത്മവിശ്വാസം ഇപ്പോഴും ഉണ്ടെന്നാണ് താൻ കരുതുന്നതെന്നും ധനമന്ത്രി പറഞ്ഞു. യുഎസ് ആസ്ഥാനമായുള്ള ഹിൻഡൻബർഗ് റിസർച്ചിന്‍റെ റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് അദാനി ഗ്രൂപ്പിന്‍റെ ഓഹരികൾ …
Read More »മോദിയുടെ ആശയങ്ങളിലെ ഇന്ത്യയല്ലിത്; വിമർശനവുമായി ഫ്രഞ്ച് നടി മരിയൻ ബോർഗോ
പനജി: ഉടമസ്ഥാവകാശത്തെച്ചൊല്ലി ഗോവയിൽ തർക്കത്തിലുള്ള സ്ഥലവും വീടും ഉപേക്ഷിക്കാനൊരുങ്ങി ഫ്രഞ്ച് നടി മരിയൻ ബോർഗോ. തർക്കത്തെ തുടർന്ന് ഒരു കൂട്ടം ആളുകൾ തന്നെ കെട്ടിയിട്ടതായി നടി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീട് ഉപേക്ഷിക്കുകയാണെന്ന് മരിയൻ അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശയങ്ങളിലുള്ള ഇന്ത്യയല്ല ഇതെന്നും നടി വിമർശിച്ചു. നോർത്ത് ഗോവയിലെ കലൻഗുട്ട് ബീച്ചിന് സമീപം മരിയൻ ബോർഗോ വാങ്ങിയ വീടിനെച്ചൊല്ലിയുള്ള തർക്കത്തിനിടെയാണ് തന്നെ കെട്ടിയിട്ടതെന്നാണ് ആരോപണം. ഗോവയുടെ തലസ്ഥാനമായ പനജിക്ക് …
Read More »തെലങ്കാന സെക്രട്ടേറിയറ്റിൽ തീപിടിത്തം; ഷോർട്ട് സർക്യൂട്ടെന്ന് സൂചന
ഹൈദരാബാദ്: നിർമാണം പുരോഗമിക്കുന്ന തെലങ്കാന സെക്രട്ടേറിയറ്റിൽ തീപിടിത്തം. ബി ആർ അംബേദ്കർ തെലങ്കാന സെക്രട്ടേറിയറ്റ് കോംപ്ലക്സ് കെട്ടിടത്തിന്‍റെ മുകൾ ഭാഗത്ത് പുലർച്ചെ മൂന്ന് മണിയോടെയാണ് തീപിടിത്തമുണ്ടായത്. താമസിയാതെ കനത്ത പുക കെട്ടിടത്തെ വലയം ചെയ്തു. സെക്രട്ടേറിയറ്റിനുള്ളിൽ മരപ്പണി നടക്കുകയായിരുന്നു. ഇതിനായി മര ഉരുപ്പടികൾ ശേഖരിച്ചിരുന്നു. 12 ഫയർ എഞ്ചിനുകൾ മണിക്കൂറുകളോളം പരിശ്രമിച്ച ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഫെബ്രുവരി 17ന് പുതിയ സെക്രട്ടേറിയറ്റ് മന്ദിരം ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് തീപിടിത്തമുണ്ടായത്. ഷോർട്ട് …
Read More »ബിബിസി ഡോക്യുമെന്‍ററി വിവാദം; കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്
ന്യൂഡല്‍ഹി: ബിബിസി ഡോക്യുമെന്‍ററി വിഷയത്തിൽ കേന്ദ്രസർക്കാരിന് നോട്ടീസ് അയച്ച് സുപ്രീംകോടതി. ഡോക്യുമെന്‍ററിയുടെ ലിങ്ക് ഷെയർ ചെയ്യുന്ന ട്വീറ്റുകൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ച് പുറപ്പെടുവിച്ച ഉത്തരവിന്‍റെ ആധികാരിക രേഖ ഹാജരാക്കാനും കോടതി നിർദ്ദേശം നൽകി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എം.എം.സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് ഉത്തരവ്. മറുപടി നൽകാൻ കേന്ദ്രത്തിന് കോടതി മൂന്നാഴ്ചത്തെ സമയം നൽകി. കേസ് ഏപ്രിലിൽ കോടതി പരിഗണിക്കും. ഡോക്യുമെന്‍ററി ലിങ്കുകൾ പങ്കിടുന്നത് നിരോധിച്ച കേന്ദ്രത്തിന്റെ തീരുമാനത്തിനെതിരെ രണ്ട് ഹർജികളാണ് …
Read More »ശൈശവ വിവാഹം; അസമില്‍ നിയമ ലംഘനം നടത്തിയ 1800-ലേറെ പേര്‍ അറസ്റ്റിൽ
ഗുവാഹട്ടി: അസമിൽ ശൈശവ വിവാഹ നിരോധന നിയമം ലംഘിച്ച 1,800 ലധികം പേരെ അറസ്റ്റ് ചെയ്തു. ഇതുവരെ 1,800 ലധികം പേരെ അറസ്റ്റ് ചെയ്തതായും സംസ്ഥാനത്തുടനീളം പൊലീസ് നടപടികൾ തുടരുകയാണെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു. നിയമം ലംഘിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ശൈശവ വിവാഹവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തൊട്ടാകെ 4,004 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി …
Read More »കാലിഫോർണിയയിൽ നിന്നും മെറ്റയുടെ അലർട്ട്, ആത്മഹത്യ ചെയ്യാൻ പോയ യുവാവിനെ രക്ഷിച്ച് യുപി പൊലീസ്
ഗാസിയാബാദ്: ഇൻസ്റ്റഗ്രാം ലൈവിൽ വന്ന് ആത്മഹത്യ ചെയ്യാൻ പോയ യുവാവിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് ഉത്തർപ്രദേശ് പൊലീസ്. പൊലീസിന് വിവരം നല്കിയത് ഫേസ്‍ബുക്കിന്റെയും ഇൻസ്റ്റയുടെയും മാതൃ കമ്പനിയായ മെറ്റയുടെ ആസ്ഥാനത്ത് നിന്ന്. ആത്മഹത്യയുമായി ബന്ധപ്പെട്ട എന്തെങ്കിലും പോസ്റ്റ് ഫേസ്ബുക്കിലോ ഇൻസ്റ്റാഗ്രാമിലോ കണ്ടാൽ ഉടൻ അറിയിക്കാൻ കഴിഞ്ഞ വർഷം മാർച്ചിൽ യുപി പോലീസ് മെറ്റയോട് പറഞ്ഞിരുന്നു. കനൗജ് സ്വദേശിയായ അഭയ് ശുക്ല (23) ആണ് ചൊവ്വാഴ്ച രാത്രി ഇൻസ്റ്റാഗ്രാം ലൈവിൽ വന്ന് …
Read More »കേരളത്തിൽ കൂടുതൽ കെഎസ്ആർടിസി; രാജ്യത്താകെ പൊളിക്കാനുള്ളത് 9 ലക്ഷം സർക്കാർ വാഹനങ്ങൾ
ഡൽഹി: കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ഉടമസ്ഥതയിലുള്ള ഒമ്പത് ലക്ഷം പഴയ വാഹനങ്ങൾ നിരത്തുകളിൽ നിന്ന് പിൻവലിക്കുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്ക്കരി പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ തന്നെ പഴകിയ സർക്കാർ വാഹനങ്ങൾ പൊളിക്കുന്നതിന് ധനസഹായം പ്രഖ്യാപിച്ചിരുന്നു. സർക്കാരുകളുടെ കാലാവധി കഴിഞ്ഞ വാഹനങ്ങൾ പൊളിക്കുന്നതിനുള്ള നടപടികൾ ഏപ്രിൽ ഒന്ന് മുതൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. സർക്കാരിന്റെ വാഹന പൊളിക്കൽ നയം …
Read More »മോദിയുടെ സ്വപ്നങ്ങൾക്ക് താങ്ങാകുന്ന മനോഭാവം; കൃഷിമന്ത്രിയെ അഭിനന്ദിച്ച് സുരേഷ് ഗോപി
തിരുവനന്തപുരം: കൃഷിമന്ത്രിയെ അഭിനന്ദിച്ച് സുരേഷ് ഗോപി. ഒരു കർഷകൻ മന്ത്രിയായപ്പോൾ നല്ല മാറ്റം അനുഭവപ്പെടുന്നുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. രാഷ്ട്രീയമായി ഞങ്ങൾ വിപരീത പക്ഷത്താണ്. എന്നാൽ നരേന്ദ്ര മോദിയുടെ ഇന്ത്യ എന്ന സ്വപ്നത്തിന് തുണയായി നിൽക്കുന്നതാണ് പി പ്രസാദിന്‍റെ മനോഭാവമെന്നും സുരേഷ് ഗോപി കൂട്ടിചേർത്തു. അതേസമയം കാർഷിക നിയമങ്ങൾ പിൻവലിച്ചതിൽ ഇപ്പോഴും കടുത്ത അമർഷമുണ്ടെന്നും ഈ രാജ്യം നേരിടുന്ന ദുരന്തമായാണ് ഇതിനെ കാണുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. ക്രമസമാധാന പ്രശ്നമായി …
Read More »വര്‍ഗ്ഗീയ പരാമര്‍ശം; വിഎച്ച്പി നേതാവിനെതിരെ കേസ്
മംഗലാപുരം: വിവാദ പരാമർശം നടത്തിയതിന് വിഎച്ച്പി നേതാവിനെതിരെ പൊലീസ് കേസെടുത്തു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വർഗീയ പരാമർശം നടത്തിയ കർണാടക വിഎച്ച്പി നേതാവ് ശരൺ പമ്പ് വെല്ലിനെതിരെയാണ് തുമകുരു പൊലീസ് കേസെടുത്തത്. “ഗുജറാത്തിൽ 59 കർസേവകർക്ക് പകരം 2,000 പേരെ ചുട്ടുകൊന്നു,” എന്നാണ് ശരൺ നടത്തിയ പരാമർശം. മംഗലാപുരത്ത് ബജരംഗദൾ സംഘടിപ്പിച്ച ശൗര്യ യാത്രയ്ക്കിടെയാണ് അദ്ദേഹം വിവാദ പരാമർശം നടത്തിയത്. മതവികാരം വ്രണപ്പെടുത്തുക, മതത്തെ അവഹേളിക്കുക എന്നീ ലക്ഷ്യങ്ങളോടെ പ്രസംഗിച്ചതിനാണ് …
Read More »