സൗത്ത് ആഫ്രിക്ക : ഉടമയും, നായയും തമ്മിലുള്ള ആത്മബന്ധത്തിന്റെയും കരുതലിന്റെയും നിരവധി വാർത്തകൾ നാം കേട്ടിട്ടുണ്ട്. ഇവയിലേക്ക് പുതിയ ഒന്നുകൂടി ചേർത്ത് വെക്കപ്പെടുകയാണ്. ലോകത്തിലെ ഏറ്റവും വിഷമുള്ള പാമ്പായ ബ്ലാക് മാംബയിൽ നിന്നും തന്റെ യജമാനനെ രക്ഷിച്ച റോട് വീലർ ഇനത്തിൽപ്പെട്ട നായ്കുട്ടനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. കിടപ്പുമുറിയിലെ സോഫയ്ക്ക് അരികിലെത്തി നായ നിർത്താതെ കുരച്ചപ്പോൾ ആദ്യം കാര്യമാക്കിയില്ല. എന്നാൽ മൂന്ന് ദിവസത്തോളം നായ നിർത്താതെ കുരച്ചുകൊണ്ടിരുന്നതോടെ നടത്തിയ …
Read More »രക്ഷകയായി നൈന; തീപിടിത്തത്തിൽ നിന്നും വളർത്തു പൂച്ച രക്ഷിച്ചത് 6 ജീവനുകൾ
അമേരിക്ക: വളർത്തുപൂച്ചയുടെ ഇടപെടലിൽ തീപിടിത്തത്തിൽ നിന്നും അത്ഭുതകരമായി രക്ഷപെട്ട് ആറംഗ കുടുംബം. അമേരിക്കയിലെ ഒഹിയോയിലെ അലീസ ജോൺ ഹാളും, കുടുംബവുമാണ് 6 മാസം പ്രായമുള്ള നൈന എന്ന പൂച്ചക്കുട്ടിയുടെ ഇടപെടലിൽ രക്ഷപെട്ടത്. പുലർച്ചെ 5 മണിയോടെയാണ് സംഭവം. ഉറങ്ങിക്കിടന്നിരുന്ന അലീനയെ വളർത്തുപൂച്ച വല്ലാതെ ശല്യപ്പെടുത്തി കൊണ്ടേയിരിക്കുകയായിരുന്നു. പൂച്ച കളിക്കുന്നതാകുമെന്ന് കരുതി അവഗണിച്ചു. എന്നാൽ വീണ്ടും തുടർന്നപ്പോൾ നൈനയെ പുറത്താക്കാൻ എഴുന്നേറ്റപ്പോഴാണ് എന്തോ കത്തുന്ന മണം വന്നത്. താഴത്തെ നിലയിൽ നിന്ന് …
Read More »കപ്പൽ യാത്രക്ക് ആടിനെ വിറ്റു; മറിയകുട്ടിക്ക് ഇതേ ആടിനെ വാങ്ങി നൽകി കെ.എസ്.ആർ.ടി.സി ജീവനക്കാർ
കോഴിക്കോട് : സുഹൃത്തുക്കൾക്കൊപ്പം ആഡംബര കപ്പലിൽ യാത്ര പോകുന്നതിനായി പ്രിയപ്പെട്ട ആടിനെ വിൽക്കുക എന്നതല്ലാതെ മറ്റ് മാർഗങ്ങളൊന്നും 95 കാരിയായ മറിയകുട്ടിക്ക് മുന്നിൽ ഉണ്ടായിരുന്നില്ല. ഒടുവിൽ നഷ്ടപ്പെട്ട അതേ ആടിനെ തന്നെ യാത്ര ഒരുക്കിയ കെ.എസ്.ആർ.ടി.സി അധികൃതർ തിരികെ വാങ്ങി നൽകിയപ്പോൾ ഇരട്ടി സന്തോഷം. ലോക വനിതാദിനത്തിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സിയും, കേരള ഷിപ്പിങ് ആൻഡ് നാവിഗേഷൻ കോർപ്പറേഷനും ചേർന്നൊരുക്കിയ നെഫിർറ്റിറ്റി ഉല്ലാസക്കപ്പൽ യാത്രയിൽ പങ്കെടുക്കാനായിരുന്നു മറിയക്കുട്ടി തന്റെ അരുമയെ വിറ്റത്. …
Read More »ചരിത്രം എഴുതി ഷാലിസ ധാമി; മുന്നണി പോരാളികളെ നയിക്കാൻ എത്തുന്ന ആദ്യ വനിതാ കമാൻഡർ
ന്യൂഡൽഹി : ഗ്രൂപ്പ് ക്യാപ്റ്റൻ ഷാലിസ ധാമി ഇന്ത്യൻ വ്യോമസേനയുടെ ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ട് പുതിയ ഉത്തരവാദിത്തത്തിലേക്ക്. പടിഞ്ഞാറൻ മേഖലയിലെ മുന്നണി പോരാളികളുടെ യൂണിറ്റിന്റെ തലപ്പത്തേക്കാണ് ഷാലിസ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ വനിതയാണ് ഷാലിസ എന്നതും ശ്രദ്ധേയം. പാകിസ്ഥാൻ അതിർത്തിയായ പടിഞ്ഞാറൻ മേഖലയിലെ മിസൈൽ സ്ക്വാഡ്രന്റെ കമാൻഡിംഗ് ഓഫീസറായി ഒരു വനിത എത്തുന്നത് അങ്ങേയറ്റം പ്രശംസ അർഹിക്കുന്ന കാര്യമാണ്. പഞ്ചാബിലെ ലുധിയാന സ്വദേശിനിയായ ഷാലിസ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ …
Read More »യാത്രക്കാരിലുള്ള വിശ്വാസം ആണ് എല്ലാം; കണ്ടക്ടർ ഇല്ലാതെ ഓടി സ്വകാര്യ ബസ്
പാലോട് : അത്യാധുനിക സംവിധാനങ്ങൾ എല്ലാം തികഞ്ഞ ഒരു ബസ്. എന്നാൽ അതിൽ കണ്ടക്ടർ ഇല്ല. യാത്രക്കാരിൽ വിശ്വാസം അർപ്പിച്ച്, അവരുടെ അഭിനന്ദനം ഏറ്റുവാങ്ങി ബസ് ഓട്ടം തുടരുകയാണ്. പാലോട്-കല്ലറ റൂട്ടിൽ ഓടുന്ന അനന്തപുരി എന്ന ബസ് ആണ് ജനഹൃദയം കീഴടക്കി നിരത്തിലൂടെ പായുന്നത്. ‘യാത്രാ കൂലി ഈ ബോക്സിനുള്ളിൽ നിക്ഷേപിക്കുക’ എന്നെഴുതി സ്ഥാപിച്ചിട്ടുള്ള ഒരു ബോക്സ് ആണ് ബസിലെ ആകർഷണം. ചില്ലറ ഇല്ലെങ്കിൽ ഡ്രൈവറുടെ സീറ്റിന് അരികിലുള്ള ബക്കറ്റിലെ …
Read More »നിർധന രോഗികളെ ചേർത്ത് പിടിച്ച് ഡോ. ബിന്ദു മേനോൻ; ഹിറ്റായി ന്യൂറോളജി ഓൺ വീൽസ്
തിരുപ്പതി : അപ്പോളോ ആശുപത്രിയിലെ ന്യൂറോളജി വിഭാഗം പ്രൊഫസറും, മേധാവിയുമായ ഡോ. ബിന്ദു മേനോൻ തന്റെ സേവനം ആശുപത്രി മുറിക്കുള്ളിൽ മാത്രം ഒതുക്കാൻ തയ്യാറായിരുന്നില്ല. വൈദ്യസേവനം ലഭിക്കാത്ത ഗ്രാമങ്ങൾ തോറും ഡോക്ടറുടെ ന്യൂറോളജി ഓൺ വീൽസ് എന്ന വാഹനം സഞ്ചരിക്കുകയാണ്. നാഡീരോഗങ്ങളെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ ജനങ്ങൾക്കിടയിൽ വ്യാപകമാവുന്നത് തടയാനാണ് ഈ മലയാളി ഡോക്ടറുടെ പരിശ്രമം. ഒരു വ്യക്തിക്ക് സ്ട്രോക്ക് വന്നാൽ ആജീവനാന്തം കിടപ്പിലാകുമെന്നും, അപസ്മാരം എന്നത് പ്രേതബാധ ആണെന്നും വിശ്വസിക്കുന്നവർ ഇന്നും …
Read More »തായമ്പക കൊട്ടി വനിതാ ഡോക്ടർ, പൂരലഹരിയിൽ കാണികൾ; വൈറലായി വീഡിയോ
തൃപ്പൂണിത്തുറ : പൂരപ്രേമികളെ ആവേശത്തിലാഴ്ത്തിയ ഒരു തായമ്പകയുടെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ചെണ്ടയടിച്ച് കാഴ്ചക്കാരെ കയ്യിലെടുത്തതാകട്ടെ ഒരു വനിതാ ഡോക്ടർ. തൃപ്പൂണിത്തുറ സ്വദേശിനിയും വാദ്യകലാകാരിയുമായ ഡോ. നന്ദിനി വർമ്മയാണ് വീഡിയോയിൽ ഉള്ളത്. പാലക്കാട് പൂക്കോട്ടുകളികാവ് ക്ഷേത്രത്തിലെ ഉത്സവത്തിന് നടന്ന തായമ്പകയിൽ ഡോക്ടർ ചേർന്നപ്പോൾ കാണികൾ ഒന്നടങ്കം ആവേശത്തിലായി. പ്രസവശേഷം അവർ പങ്കെടുക്കുന്ന ആദ്യ തായമ്പക കൂടിയാണിത്. കുഞ്ഞുനാളിൽ തൃപ്പൂണിത്തുറ ക്ഷേത്രത്തിൽ അമ്മക്കും, മുത്തശ്ശിക്കുമൊപ്പം മേളം കാണാൻ പോയിരുന്നത് മുതലുള്ള …
Read More »കൂലിപ്പണിക്കാരിയിൽ നിന്ന് യുട്യൂബറിലേക്ക്; ആദ്യ വിമാനയാത്ര നടത്തി മിൽക്കുരി ഗംഗവ്വ
തെലങ്കാന : 62ആം വയസ്സിൽ ആദ്യമായി വിമാനയാത്ര നടത്തി എന്ന സന്തോഷത്തിനുമപ്പുറം മിൽക്കുരി ഗംഗവ്വാ എന്ന സ്ത്രീക്ക് അത് ജീവിതത്തിലെ ഏറ്റവും വലിയ നേട്ടങ്ങളിൽ ഒന്ന് തന്നെയാണ്. കൂലിപ്പണിക്കാരിയിൽ നിന്നും രാജ്യമറിയുന്ന യുട്യൂബ് താരത്തിലേക്കുള്ള ചുവടുമാറ്റം ആരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. തെലങ്കാനയിലെ ഗ്രാമഭംഗിയും, കാർഷിക സംസ്കാരവുമെല്ലാം അവതരിപ്പിക്കുന്ന ചാനലിനുടമയാണ് അവർ. തെലുങ്ക് ആണ് സംസാരിക്കുന്നതെങ്കിലും, ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച് ഗംഗവ്വയുടെ മൈ വില്ലേജ് ഷോക്ക് ഇന്ന് ആരാധകരുണ്ട്. അവരുടെ ഏറ്റവും വലിയ …
Read More »മരണശേഷം കണ്ണുകൾ മറ്റുള്ളവർക്ക് പ്രകാശമാവട്ടെ! മാതൃകാ പ്രവർത്തനവുമായി വനിതകൾ
കാളികാവ് : ‘നേത്രദാനം മഹാദാനം’ എന്ന വാക്യത്തിന്റെ പ്രാധാന്യം ഏവരിലേക്കും എത്തിക്കാൻ മരണശേഷം കണ്ണുകൾ ദാനം ചെയ്യുന്നതിന് സമ്മതപത്രം ഒപ്പിട്ട് നൽകി വനിതകൾ. മുടപ്പിലശ്ശേരി ഗ്രാമത്തിലെ വി.എം.സി അക്ഷര വായനശാല വനിതാവേദിയിലെ 50 ലേറെ സ്ത്രീകളാണ് ഈ സൽക്കർമ്മത്തിലൂടെ മാതൃക ആയത്. വീടുകൾ സന്ദർശിച്ച് വായനശാല അധികൃതർ നടത്തിയ ബോധവൽക്കരണമായിരുന്നു കണ്ണുകൾ ദാനം ചെയ്യാൻ വീട്ടമ്മമാർക്ക് പ്രചോദനം. കൂടാതെ ഭയം മൂലം പദ്ധതിയിൽ നിന്നും മക്കളെ പിന്തിരിപ്പിക്കാൻ ശ്രമിച്ച രക്ഷിതാക്കളെ …
Read More »പ്രകാശം നിറച്ചവൾ സബിയ; കുഞ്ഞിന് പേര് നൽകി സഹദും, സിയയും
കാത്തിരുന്ന് കിട്ടിയ കൺമണിക്ക് കാതിൽ പേര് ചൊല്ലി വിളിച്ച് ട്രാൻസ് ദമ്പതികളായ സിയയും, സഹദും. ചരിത്രം എഴുതി പിറന്നുവീണ കുഞ്ഞിന് വനിതാ ദിനത്തിൽ തന്നെ പേരിടാനായെന്നതും ശ്രദ്ധിക്കപ്പെട്ടു. പ്രകാശിക്കുന്നവൾ എന്നർത്ഥം വരുന്ന സബിയ എന്ന പേരാണ് കുഞ്ഞിന് നൽകിയിരിക്കുന്നത്. ജീവിതത്തിന് പ്രകാശം നൽകി കടന്നുവന്ന കുട്ടിക്ക് ഇതിലും മികച്ചൊരു പേര് നൽകാനില്ലെന്ന് പറഞ്ഞ ദമ്പതികൾ കുട്ടി ജനിച്ച് 28 ആം ദിവസം തന്നെ വനിതാ ദിനമെത്തിയതിലും സന്തോഷമുണ്ടെന്ന് അറിയിച്ചു. ഇരുവർക്കും …
Read More »