Breaking News

Positive

ആര്യ തിരികെ യുക്രൈനിലേക്ക്; സൈറ മൂന്നാറിൽ ഹാപ്പി

ഇടുക്കി : റഷ്യ- യുക്രൈൻ യുദ്ധഭീകരതയെ അതിജീവിച്ച സൈബീരിയൻ ഹസ്കി ഇനത്തിൽപ്പെട്ട സൈറ എന്ന നായ്ക്കുട്ടി ഇപ്പോൾ ഇടുക്കിയിലെ കാലാവസ്ഥയെയും അതിജീവിച്ച് കഴിഞ്ഞു. എം.ബി.ബി.എസ് പഠനത്തിനായ് യുക്രൈനിൽ എത്തിയ ആര്യയുടെ വളർത്തുനായ ആണ് സൈറ. യുദ്ധം ശക്തമായതിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങേണ്ടി വന്നപ്പോഴും പ്രിയപ്പെട്ട സൈറയെ ഉപേക്ഷിച്ച് പോരാൻ ആര്യയുടെ മനസ്സ് അനുവദിച്ചില്ല. സൈറയെ നെഞ്ചോട് ചേർത്ത് 12 കിലോമീറ്ററോളം നടക്കേണ്ടി വന്നിട്ടുണ്ട് ആര്യക്ക്‌. നിരവധി പ്രതിസന്ധികൾ തരണം ചെയ്ത് …

Read More »

പ്രസവശേഷം പരീക്ഷാ ഹാളിലേക്ക്; സുരക്ഷിതയായി ബോർഡ് പരീക്ഷ എഴുതി രുക്മിണി

ബീഹാർ : വിവാഹ വേഷത്തിൽ പരീക്ഷ ഹാളിലെത്തിയ വധുവിന്റെ ചിത്രങ്ങളും, വീഡിയോയും അടുത്തിടെ സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. സമാനമായൊരു വാർത്തയാണ് ബീഹാറിൽ നിന്നുമെത്തുന്നത്. പ്രസവിച്ച് മൂന്ന് മണിക്കൂറിന് ശേഷം പരീക്ഷാ കേന്ദ്രത്തിലെത്തിയ 22കാരിയാണ് മാധ്യമശ്രദ്ധ നേടിയത്. ബീഹാറിലെ ബങ്ക ജില്ലയിൽ നിന്നുള്ള രുക്മിണിയാണ് ലേബർ റൂമിൽ നിന്നും പരീക്ഷയെഴുതാൻ എത്തിയത്. ബങ്ക ജില്ലയിലെ സർക്കാർ സ്കൂളിലെ വിദ്യാർത്ഥിനിയാണ് രുക്മിണി. ഡോക്ടർമാരും, കുടുംബവും അനുവദിച്ചതോടെ പത്താം ക്ലാസ്സ്‌ സയൻസ് പരീക്ഷ എഴുതാൻ സുരക്ഷിതയായി, …

Read More »

ഇനി രക്ഷകനോടൊപ്പം; ഭൂകമ്പത്തിൽ നിന്ന് രക്ഷപെടുത്തിയ പൂച്ചയെ ദത്തെടുത്ത് അലി കാക്കസ്

തുർക്കി : മനുഷ്യഹൃദയം മരവിക്കുന്ന തുർക്കിയിലെ ഭൂകമ്പബാധിത പ്രദേശങ്ങളിൽ നിന്നും നന്മയുടെയും, മനുഷ്യത്വത്തിന്റെയും വാർത്തകളും ലോകശ്രദ്ധ നേടുന്നുണ്ട്. ഇപ്പോഴിതാ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും ഒരു രക്ഷാപ്രവർത്തകൻ പുതുജീവൻ നൽകിയ ഒരു പൂച്ച അയാളെ വിട്ടുപോകാൻ കൂട്ടാക്കുന്നേയില്ല. ഇരുവരും തമ്മിലുള്ള സ്നേഹപ്രകടനങ്ങൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. രക്ഷാപ്രവർത്തകനായ അലി കാക്കസ് പൂച്ചയെ ദത്തെടുത്തു എന്നാണ് പുറത്തു വരുന്ന വിവരം. ‘തന്റെ രക്ഷകനെ വിട്ടുപോകാൻ മനസ്സുവരാത്ത പൂച്ച’ എന്ന അടിക്കുറിപ്പോടെയാണ് യുക്രൈൻ ആഭ്യന്തര മന്ത്രാലയ …

Read More »

പ്ലാസ്റ്റിക് കവർ കൊണ്ട് കയർ, പൊട്ടിക്കുന്നവർക്ക് 500 രൂപ; വ്യത്യസ്തരായി ദമ്പതികൾ

തിരുവനന്തപുരം : വീട്ടിലേക്കാവശ്യമുള്ള കയർ ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് വസ്തുക്കളിൽ നിന്ന് നിർമ്മിച്ച് വ്യത്യസ്തരാവുകയാണ് ഈ ദമ്പതികൾ. സ്വന്തമായി നിർമിച്ച കയർ പൊട്ടിക്കുന്നവർക്ക് 500 രൂപ ഇവർ പാരിതോഷികവും നൽകും. തിരുവല്ലം പുഞ്ചക്കരി കല്ലടി മേലേകളത്തിൽ വീട്ടിൽ 74 വയസ്സുള്ള ഗോപിനാഥനും ഭാര്യ 69 വയസ്സുള്ള ശാന്തയുമാണ് പഴയ സാരി, പ്ലാസ്റ്റിക് ചാക്ക്, ചന്ദനത്തിരിയുടെ ചെറിയ കവർ എന്നിവ കൊണ്ടെല്ലാം കയർ നിർമ്മിക്കുന്നത്. കയറിന് ഉറപ്പുണ്ടോ എന്ന് വെല്ലുവിളിക്കുന്നവരെ 15 …

Read More »

തുഴയെടുത്ത് റെക്കോർഡ് നേട്ടം; പര്യവേഷകയും സംഘവും ചെന്നെത്തിയത് ഗിന്നസ് റെക്കോർഡിൽ

ഓസ്ട്രേലിയ : ഗവേഷണത്തിന്റെ ഭാഗമായി ഭൂമിയുടെ ഒരറ്റത്ത് നിന്ന് അന്റാർട്ടിക്കയിലേക്ക് യാത്ര ചെയ്ത പര്യവേഷകയ്ക്കും, സംഘത്തിനും ഒരു പിടി ഗിന്നസ് റെക്കോർഡുകളുടെ നേട്ടം. ഓസ്ട്രേലിയൻ സ്വദേശിയായ 31 കാരി ലിസ ഫർത്തോസയും സഹപ്രവർത്തകരുമാണ് തുഴഞ്ഞ് തുഴഞ്ഞ് പത്തോളം ലോക റെക്കോർഡുകൾ കൈപ്പിടിയിലാക്കിയത്. മിസിസ് ചിപ്പി എന്ന ബോട്ടിൽ ജനുവരി 11 നാണ് ലിസയുൾപ്പെടെ ആറ് പേർ യാത്ര തിരിച്ചത്. 1500 കി.മീ അകലെയുള്ള ഗവേഷണ മേഖലയിലേക്കുള്ള യാത്ര അതിശൈത്യം മൂലം …

Read More »

ആഗ്രഹപ്പെട്ടിയിലൂടെ അസ്നക്ക്‌ പുതിയ ആട്ടിൻകുട്ടി; സ്കൂളിനെ പ്രശംസിച്ച് വിദ്യാഭ്യാസമന്ത്രി

ഇടിഞ്ഞാർ : കുഞ്ഞാറ്റ എന്ന ആട്ടിൻകുട്ടി അസ്നയുടെ ജീവനായിരുന്നു. പക്ഷേ ഉപ്പയുടെ ചികിത്സക്കായി അരുമയെ വിൽക്കേണ്ടി വന്നു അവൾക്ക്‌. എന്നാൽ ആഗ്രഹപ്പെട്ടിയിലൂടെ അസ്നക്ക്‌ പുതിയ ആട്ടിൻകുട്ടിയെ ലഭിച്ചു. അതിന് വഴിയൊരുക്കിയ സ്കൂളിനെ അകമഴിഞ്ഞ് പ്രശംസിച്ചിരിക്കുകയാണ് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി ഇടിഞ്ഞാർ ട്രൈബൽ ഹൈസ്ക്കൂളിലാണ് ഓരോ കുട്ടിക്കും അവരുടെ ആഗ്രഹങ്ങൾ അറിയിക്കുന്നതിനായി ആഗ്രഹപ്പെട്ടി സ്ഥാപിച്ചിരുന്നത്. കുഞ്ഞാറ്റയെ വിൽക്കേണ്ടി വന്നുവെന്നും, ഉപ്പയുടെ കയ്യിൽ ഉടനെ ഒരു ആടിനെ വാങ്ങാൻ പണം ഇല്ലെന്നും അഞ്ചാം ക്ലാസുകാരിയുടെ …

Read More »

ഹൃദ്യം ഈ സംഗീതം; പാട്ടിലൂടെ ആശയവിനിമയം നടത്തി അച്ഛനും മകനും

ചെന്നൈ : ശാരീരികാവശതകൾ എല്ലാം മറന്ന് പാട്ടിലൂടെ ആശയവിനിമയം നടത്തുന്ന ഒരു അച്ഛന്റെയും മകന്റെയും വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. ചെന്നൈ സ്വദേശികളായ 75 വയസ്സുള്ള മകനും,100 വയസ്സുള്ള അച്ഛനുമാണ് വീഡിയോയിലുള്ളത്. വാർദ്ധക്യസഹജമായ അസുഖങ്ങൾ ബാധിച്ച് കിടപ്പിലായ പിതാവിനോട് സംസാരിക്കാൻ മകൻ സംഗീതത്തെയാണ് കൂട്ടുപിടിച്ചിരിക്കുന്നത്. ഇരുവരും അതിൽ സന്തോഷിക്കുന്നത് കണ്ടാൽ ഏതൊരാളുടെയും മനസ്സ് നിറയും. ഞാൻ ഒരു പാട്ടിന്റെ ഈണം മൂളികേൾപ്പിക്കാം അച്ഛൻ അത് ഏത് പാട്ടാണെന്ന് എന്നോട് …

Read More »

മതവിദ്വേഷങ്ങൾ ഇല്ലാതാകുന്ന ആഘോഷം; മസ്ജിദിലെത്തുന്ന തെയ്യത്തെ വരവേറ്റ് പെരുമ്പട്ട ഗ്രാമം

പെരുമ്പട്ട: എളേരി പഞ്ചായത്തിലെ പെരുമ്പട്ട ഗ്രാമത്തിൽ കളിയാട്ടം ആഘോഷത്തിലൂടെ ഇല്ലാതായത് മതത്തിന് മേൽ മനുഷ്യൻ കല്പിച്ചിരുന്ന വേർതിരിവുകൾ. കെട്ടിയാടുന്ന വിഷ്ണുമൂർത്തി തെയ്യം മസ്ജിദ് സന്ദർശിക്കുന്നതിന് സാക്ഷ്യം വഹിക്കാൻ നൂറ്കണക്കിന് ആളുകളാണ് ഗ്രാമത്തിലെത്തിയത്. കളിയാട്ടത്തിന്റെ അവസാനദിവസമായ കഴിഞ്ഞ ദിവസം ചെണ്ടമേളം, താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ തെയ്യത്തെ പള്ളിയിലേക്ക് സ്വീകരിച്ചു. പള്ളിക്കമ്മിറ്റി ഭാരവാഹികളായ പുഴക്കര ഹമീദ് ഹാജി,എ.സി. റഷീദ്, ഉത്സവാഘോഷ കമ്മിറ്റി ചെയർമാൻ പി.കെ.ലത്തീഫ് എന്നിവർ ഒത്തുചേർന്നാണ്‌ തെയ്യത്തെ വരവേറ്റത്. മസ്ജിദ് ഭാരവാഹികളുടെ …

Read More »

ഇനി പ്രതീക്ഷകളുടെ ലോകത്തേക്ക്; ഷാനുവിന് ഇലക്ട്രിക് വീൽചെയർ നൽകി ദമ്പതികൾ

തിരുവനന്തപുരം : 12 വർഷക്കാലം നാല് ചുമരുകൾക്കുള്ളിലായിരുന്നു ഷാനുവിന്റെ ജീവിതം. അതിൽ നിന്നെല്ലാം മോചിതയായി പുതുസ്വപ്നങ്ങളിലേക്ക് പ്രവേശിക്കുകയാണ് ആ പെൺകുട്ടി. പേര് വെളിപ്പെടുത്താൻ താല്പര്യപ്പെടാത്ത പത്തനംതിട്ട സ്വദേശികളായ ദമ്പതികളാണ് ഷാനുവിന്റെ അവസ്ഥ വാർത്തയായതോടെ സഹായവുമായി മുന്നോട്ടു വന്നത്. 60,000 രൂപ വിലവരുന്ന ഇലക്ട്രിക് വീൽ ചെയർ ഇവർ ഷാനുവിന് നൽകി. തങ്ങൾക്കും പെൺമക്കൾ ആണ്, ഷാനുവിന്റെ അവസ്ഥ കേട്ടപ്പോൾ അവരെ ഓർത്തുപോയി എന്നാണ് ദമ്പതികൾ പറഞ്ഞത്. കോട്ടപ്പുറം കടയ്ക്കുളം കോളനിയിൽ …

Read More »

ആരും ഒഴിഞ്ഞ വയറുമായി ഉറങ്ങരുത്; 7 വർഷം പൂർത്തിയാക്കി ഇന്ത്യൻ റൊട്ടി ബാങ്ക്

ലഖ്നൗ : തെരുവിൽ വിശന്നു വലയുന്ന സാധുക്കൾക്കായി ആരംഭിച്ച ഇന്ത്യൻ റൊട്ടി ബാങ്ക് എന്ന സംരംഭം 7 വർഷത്തെ വിജയം ആഘോഷിച്ച് മുന്നേറുന്നു. ഇന്ന് രാജ്യാതിർത്തിയും കടന്ന് നേപ്പാൾ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലേക്കും ഈ ആശയത്തിന്റെ സഹായം എത്തുന്നുണ്ട്. ‘ആരും ഒഴിഞ്ഞ വയറുമായി ഉറങ്ങരുത്’ എന്ന സന്ദേശത്തോടെ ലഖ്നൗ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം നേടിയ 38കാരൻ വിക്രം പാണ്ഡെയാണ് റൊട്ടി ബാങ്ക് എന്ന ആശയം നടപ്പാക്കിയത്. 7 വർഷം മുൻപ് …

Read More »