Breaking News

Positive

വിഭജനകാലത്ത് വേർപിരിഞ്ഞു; 75 വർഷങ്ങൾക്ക് ശേഷം ഒന്നായി സിഖ് സഹോദരങ്ങൾ

ലാഹോർ : 1947 ലെ ഇന്ത്യ പാകിസ്ഥാൻ വിഭജനസമയത്ത് വേർപിരിഞ്ഞ സഹോദരങ്ങൾ 75 വർഷത്തിന് ശേഷം കണ്ടുമുട്ടി. പരസ്പരം ആലിംഗനം ചെയ്തും, ഗാനങ്ങൾ ആലപിച്ചും, പൂക്കൾ കൈമാറിയും അവർ സന്തോഷം പ്രകടിപ്പിച്ചത് വൈകാരിക നിമിഷമായിരുന്നു. ഇരുസഹോദരങ്ങളും ഹരിയാനയിൽ നിന്നുള്ളവരാണ്. മരണപ്പെട്ട പിതാവിന്റെ സുഹൃത്ത് കരീം ബക്ഷിയോടൊപ്പം മഹേന്ദ്രഗൗഡ ഗ്രാമത്തിലായിരുന്നു ഇരുവരുടെയും താമസം. മൂത്തമകനായ ഗുർദേവ് സിംഗിനൊപ്പം ബക്ഷ് പാകിസ്ഥാനിലേക്ക്‌ കുടിയേറിയപ്പോൾ ഇളയമകൻ ദായാസിംഗ് ഹരിയാനയിൽ മാതാവിനൊപ്പം നിൽക്കുകയായിരുന്നു. ഇതിനിടയിൽ ലാഹോറിൽ …

Read More »

പ്രകാശൻ ചൂളമടിച്ചാൽ അവർ പറന്നെത്തും; 100 ലേറെ തത്തകൾക്ക്‌ വിരുന്നൊരുക്കി ഒരു കുടുംബം

കോഴിക്കോട് : ആറ് വർഷങ്ങൾക്ക് മുൻപ് പ്രിയപ്പെട്ട വളർത്തു തത്ത പറന്നു പോയപ്പോൾ പ്രകാശൻ ഏറെ വിഷമിച്ചു. എന്നാൽ ഇന്ന് ദിനവും 100 ലധികം തത്തകളാണ് പ്രകാശന്റെ വീട്ടിൽ വിരുന്നെത്തുന്നത്. കോഴിക്കോട് കക്കോടി പഞ്ചായത്തിൽ ചേരിക്കരയിലെ ചാനാറികാവ് മല്ലികക്കടവ് പ്രകാശൻ ഒരു ഫോട്ടോഗ്രാഫറാണ്. ആറ് വർഷം മുൻപ് ബന്ധുവിന്റെ വീട്ടിൽ നിന്നും കൊണ്ടുവന്നു വളർത്തിയ തത്തയായിരുന്നു മണിക്കുട്ടി. ഒരിക്കൽ മണിക്കുട്ടിയോട് ചങ്ങാത്തം കൂടാൻ മറ്റൊരു തത്തയെത്തി. പിന്നാലെ മണിക്കുട്ടിയുടെ ചങ്ങാതിമാരുടെ …

Read More »

വലയിൽ കുരുങ്ങിയ കാക്കയെ രക്ഷിച്ചു; വൈറലായി വിദ്യാർത്ഥി

അബദ്ധത്തിൽ വലയിൽ അകപ്പെട്ട കാക്കയെ രക്ഷിച്ച വിദ്യാർത്ഥിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. കാൽ വലയിൽ കുരുങ്ങിയ പക്ഷിയെ ശ്രദ്ധാപൂർവ്വം കുട്ടി മോചിപ്പിക്കുന്നതും അതിനെ സംരക്ഷിക്കുന്നതുമെല്ലാം വീഡിയോയിൽ വ്യക്തമാണ്. സംഭവം നടന്ന സ്ഥലം ഏതെന്ന് വ്യക്തമല്ലെങ്കിലും, ഒരു സ്കൂൾ മൈതാനമാകാം ഇതെന്ന് ഒറ്റനോട്ടത്തിൽ തോന്നിപ്പിക്കുന്നുണ്ട്. വലയിൽ നിന്നും രക്ഷപ്പെട്ട ഉടൻ തന്നെ കുട്ടികൾ അതിനെ കയ്യിൽ എടുത്ത് പുറത്തു തലോടി സ്നേഹിക്കുന്നതും കാണാം. ഷബിത ചന്ദ എന്ന വ്യക്തിയാണ് സമൂഹമാധ്യമ അക്കൗണ്ടിലൂടെ …

Read More »

രക്ഷാപ്രവർത്തകന്റെ നഷ്ടപ്പെട്ട പേഴ്സ് തിരികെ നൽകി; മാതൃകയായി യുവാക്കൾ

വൈത്തിരി : വാഹനാപകടത്തിലെ രക്ഷാപ്രവർത്തനത്തിനിടെ നഷ്ടപ്പെട്ട ഡ്രൈവറുടെ പേഴ്സ് തിരികെ നൽകി മാതൃകയായി വിദ്യാർത്ഥികൾ. തളിമല സ്വദേശികളായ അക്ഷയ്, നീരജ് എന്നിവരാണ് വഴിയിൽ നിന്ന് ലഭിച്ച പേഴ്സ് പൊലീസിനെ ഏൽപ്പിച്ചത്. അടിവാരം സ്വദേശിയായ ചരക്കുലോറി ഡ്രൈവർ റിജോ അലക്സാണ്ടർ എന്ന വ്യക്തിക്കാണ് 25,000 രൂപ അടങ്ങിയ പേഴ്സ് നഷ്ടമായത്. ലക്കിടി ഉപവൻ റിസോർട്ടിന് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തകനായി ചരക്കുലോറിയിൽ വന്ന റിജോ എത്തുകയായിരുന്നു. ഇതിനിടയിൽ പേഴ്സ് …

Read More »

സ്കോളർഷിപ്പ് തുക ദുരിതാശ്വാസ നിധിയിലേക്ക്; കളക്ടർ മാമന്റെ മനസ്സ് നിറച്ച് വിദ്യാർത്ഥി

കൃഷ്ണപുരം : കുട്ടികളിലെ നന്മയും, സ്നേഹവും പ്രകടമായ നിരവധി അനുഭവങ്ങൾ കളക്ടർ വി. ആർ.കൃഷ്ണ തേജക്ക്‌ ഉണ്ടായിട്ടുണ്ട്. അദ്ദേഹം വളരെ സന്തോഷത്തോടെ തന്നെ അത് സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്യുന്നു. ഇപ്പോഴിതാ ഒരു കൊച്ചുകുട്ടിയുടെ മനസ്സിന്റെ നന്മയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കുറിപ്പ് ശ്രദ്ധ നേടുകയാണ്. സ്കോളർഷിപ്പായി ലഭിച്ച കൊച്ചുതുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്ന ആവശ്യവുമായാണ് വിദ്യാർത്ഥി കളക്ടർ മാമന്റെ അടുത്തെത്തിയത്. കൃഷ്ണപുരം യു.പി. സ്കൂളിലെ വാർഷികാഘോഷം ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു …

Read More »

സുഹൃത്തിന്റെ ജീവനായി അവർ ഒന്നിച്ചു; ധനശേഖരണാർത്ഥം ഓട്ടോ തൊഴിലാളികളുടെ സ്നേഹയാത്ര

മാനന്തവാടി : ഒരുമിച്ച് ഒരേ സ്റ്റാൻഡിൽ ജോലി ചെയ്യുന്ന സഹോദരന്റെ പ്രാണൻ രക്ഷിക്കുന്നതിനായി ഔട്ടോ തൊഴിലാളികൾ കൈകോർത്തു. കമ്മന ഐക്കരകുടിയിലെ റെനി ജോർജിന് അപ്രതീക്ഷിതമായാണ് രക്താർബുദം പിടിപെട്ടത്. പ്രതിസന്ധിയിലായ സഹപ്രവർത്തകന് താങ്ങായി മാനന്തവാടി ടൗണിലെ ഔട്ടോ തൊഴിലാളികളുടെ യൂണിയന്റെ നേതൃത്വത്തിൽ ധനസമാഹരണം ആരംഭിച്ചു. ഒരു ദിവസം ഔട്ടോ ഓടിച്ചു ലഭിക്കുന്ന തുക 10 വർഷത്തിലധികമായി ചികിത്സ തേടുന്ന റെനിക്കായി നൽകാനാണ് തൊഴിലാളികളുടെ തീരുമാനം. റെനിക്കായുള്ള സുഹൃത്തുക്കളുടെ ഓട്ടം മാനന്തവാടി നഗരസഭാ …

Read More »

ശ്വാസം നിലച്ച നിമിഷം; കിണർ ഇടിഞ്ഞ് ചെളിയിലകപ്പെട്ട അഹദിന് രക്ഷകനായി പരശുരാമൻ

കോട്ടക്കൽ : അഹദിന് ഇത് രണ്ടാം ജന്മമാണ്. മരണത്തിൽ നിന്നും കൈപിടിച്ചുയർത്തിയ പരശുരാമനാവട്ടെ ദൈവതുല്യനും. ഇടിഞ്ഞുവീണ കിണറിൽ നിന്നും ജീവൻ പണയപ്പെടുത്തിയാണ് പരശുരാമൻ ഒരു ജീവൻ രക്ഷിച്ചത്. തമിഴ്നാട് കടലൂർ സ്വദേശിയായ പരശുരാമൻ 37 വർഷമായി കോട്ടക്കലിലാണ് താമസം. പാഴ്സൽ വിതരണ കേന്ദ്രത്തിൽ ഗുഡ്സ് ഓട്ടോ ഓടിക്കുന്ന പരശുരാമൻ വലിയൊരു നിയോഗം പോലെയാണ് സംഭവസ്ഥലത്ത് എത്തിയത്. ഖുർബാനിയിലെ വീട്ടിൽ നിന്നും രക്ഷിക്കൂ എന്ന് വിളിച്ചുകൊണ്ട് ചിലർ ഓടിവരുന്നത് കണ്ട് അങ്ങോട്ട്‌ …

Read More »

ഒരേ ആഗ്രഹവുമായി പഠിച്ചിറങ്ങി; ജോലിയിൽ നിന്നും ഒന്നിച്ച് വിരമിച്ച് സുഹൃത്തുക്കൾ

പത്തനംതിട്ട : 41 വർഷം മുൻപ് ഒരേ ക്ലാസ്സിൽ നിന്ന് ഒരേ ലക്ഷ്യവുമായി പഠിച്ചിറങ്ങിയ ഉറ്റ സുഹൃത്തുക്കൾ ആഗ്രഹിച്ച ജോലി നേടി വിരമിച്ചതും ഒരേ വേദിയിൽ നിന്ന്. ചെങ്ങരൂർ സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഗേൾസ് എച്ച്.എസ്.എസ് ലെ പഴയ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിനികൾക്കാണ് ഈ അതുല്യഭാഗ്യം കൈവന്നത്. ജയയും, ഷൈനിയും, മിനിമോളും, മേഴ്‌സിയുമെല്ലാം ഒത്തിരി മാറി മുത്തുംഭാഗം നോർത്ത് എൽ.പി. സ്കൂളിലെ പ്രാധാനാധ്യാപിക പി.ശലോമിയുടെ വാക്കുകൾ ആണിത്. 4 …

Read More »

പകൽ ഡെലിവറി ബോയ്, രാത്രിയിൽ ഓട്ടൻതുള്ളൽ; പോരാട്ടമാണ് ജിനേഷിന്റെ ജീവിതം

ചെറുതുരുത്തി : ഒരു കാലത്ത് കോവിഡ് രൂക്ഷമായതോടെ ഉത്സവങ്ങളിലും, മറ്റ് ആഘോഷങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തിയത് കലാകാരൻമാരെ സാരമായി തന്നെയാണ് ബാധിച്ചത്. ഇത്തരത്തിൽ വേദികൾ ലഭിക്കാതായപ്പോൾ ഉപജീവനത്തിനായി ഡെലിവറി ബോയ് ആയ ജിനേഷ് പ്രതിസന്ധികളെ തരണം ചെയ്തു മുന്നോട്ടു പോവുകയാണ്. മലപ്പുറം പത്തോളിൽ താമസിക്കുന്ന ചണ്ണേകാട്ടിൽ കലാമണ്ഡലം ജിനേഷ് തന്റെ കുടുംബത്തിന് ഇങ്ങനെയാണ് തണലാവുന്നത്. പകൽ ആമസോണിലെ ഡെലിവറി ജോലി ചെയ്തും, രാത്രി വേദികളിൽ ഓട്ടൻതുള്ളൽ അവതരിപ്പിച്ചും ജിനേഷ് മാതൃകയാവുന്നു. ചെറുതുരുത്തി …

Read More »

നന്മ നിറഞ്ഞവൻ ചിരാഗ്; അമേരിക്കൻ യുവതിയുടെ നഷ്ടപ്പെട്ട പേഴ്സ് തിരികെ നൽകി യുവാവ്

അഹമ്മദാബാദ്: കളഞ്ഞ് പോയൊരു പേഴ്സ് തിരികെ ഏൽപ്പിച്ച യുവാവാണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിലെ താരം. ട്രെയിനിൽ അമേരിക്കൻ യുവതി മറന്നുവെച്ച പേഴ്സ് ഇൻസ്റ്റഗ്രാമിൽ സന്ദേശം അയച്ചാണ് യുവാവ് തിരികെ ഏൽപ്പിച്ചത്. യു.എസിൽ നിന്ന് ഇന്ത്യയിലെത്തിയ യുവതി ട്രെയിൻ യാത്രക്കിടെ പേഴ്സ് മറന്നു വെക്കുകയായിരുന്നു. നഷ്ടപ്പെട്ട പേഴ്സ് എന്റെ പക്കൽ ഉണ്ട്, ഉടനെ തിരിച്ചു തരാം എന്നൊരു സന്ദേശം ചിരാഗ് എന്ന വ്യക്തിയിൽ നിന്ന് ഇൻസ്റ്റഗ്രാമിൽ യുവതിക്ക്‌ ലഭിച്ചു. ഗുജറാത്തിലെ ഭുജിൽ ഹോട്ടൽ …

Read More »