ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആദ്യ കൊല്‍ക്കത്തന്‍ ഡാര്‍ബിയിൽ എടികെ മോഹന്‍ ബഗാന് തകർപ്പൻ ജയം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഈസ്റ്റ് ബംഗാളിനെ മോഹന്‍ ബഗാന് പരാജയപ്പെടുത്തിയത്. റോയ് കൃഷ്ണയും മന്‍വീര്‍ സിംഗുമാണ് എടികെ മോഹന്‍ ബഗാന് വേണ്ടി ഗോളടിച്ചത്. കളിയുടെ 50ആം മിനുട്ടിലാണ് റോയ് കൃഷ്ണയിലൂടെ എടികെ മോഹന്‍ ബഗാന് ലീഡ് നേടിയത്. മാറ്റി സ്റ്റെയിന്മാനിന്റെ ഡിഫ്ലെക്ഷന് ഇടങ്കാല് ഷോട്ടിലൂടെ ഈസ്റ്റ് ബംഗാളിന്റെ വലയിലേക്ക് അടിച്ച് കയറ്റുകയായിരുന്നു റോയ് കൃഷ്ണ. …
Read More »