കൊല്ലം കരുനാഗപ്പള്ളിയില്‍ പത്രവിതരണക്കാര്‍ക്കിടിയിലേക്ക് കണ്ടെയ്നര്‍ ലോറി പാഞ്ഞുകയറി ഒരാള്‍ മരിച്ചു. തൊടിയൂര്‍ സ്വദേശി യൂസഫ്(65) ആണ് മരിച്ചത്. ബാദുഷ എന്നയാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ അഞ്ചേകാലോടെ മഹാദേവര്‍ക്ഷേത്രത്തിന് എതിർവശത്തുള്ള ഇന്ത്യൻ ബാങ്കിന് സമീപത്താണ് അപകടമുണ്ടായത്. കടത്തിണ്ണയില്‍ പത്രക്കെട്ടുകള്‍ തരം തിരിക്കുന്നതിനിടെയാണ് പത്രവിതരണക്കാര്‍ക്കിടിയിലേക്ക് കണ്ടെയ്നര്‍ ലോറി പാഞ്ഞുകയറിയത്. വാഹനം നിയന്ത്രണംവിട്ടുവരുന്നത് കണ്ട് മറ്റുള്ളവര്‍ ഓടിരക്ഷപ്പെട്ടതുകൊണ്ടാണ് വന്‍ ദുരന്തം ഒഴിവായത്.
Read More »
NEWS 22 TRUTH . EQUALITY . FRATERNITY