ഓണ്‍ലൈന്‍ വസ്ത്ര വില്പനയുടെ മറവിലെ തട്ടിപ്പില്‍ ഹൈറേഞ്ചില്‍ നൂറിലധികം പേര്‍ക്ക് പണം നഷ്ടമായി. കട്ടപ്പന നരിയംപാറ സ്വദേശിയായ പ്രവീണിെന്റ പരാതിയില്‍ സൈബര്‍ പൊലീസ് അന്വേഷണം തുടങ്ങി. ഫേസ്ബുക്കിലെ പരസ്യം കണ്ടാണ് പ്രവീണ്‍ റെയ്ന്‍കോട്ട് പണം നല്കി ബുക്ക് ചെയ്തത്. എന്നാല്‍, ദിവസങ്ങള്‍ പിന്നിട്ടിട്ടും റെയ്ന്‍ കോട്ട് കിട്ടിയില്ല. പരസ്യത്തിലെ നമ്ബറില്‍ ബന്ധപ്പെട്ടപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ്. ഇത്തരം നിരവധി തട്ടിപ്പ് സംഘങ്ങള്‍ കേരളത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പൊലീസ് പറയുന്നു. സമൂഹമാധ്യമങ്ങള്‍ വഴി …
Read More »ഓണ്‍ലൈന്‍ യോഗം: ചുവട് മാറ്റി ഭരണപക്ഷം…
ഓണ്‍ലൈന്‍ യോഗം ഒളിച്ചോട്ടമാണെന്ന് ആക്ഷേപമുയര്‍ന്നതോടെ കോര്പറേഷന് കൗണ്‍സില്‍ ഹാളിലെ സാധാരണ യോഗമാക്കി മാറ്റി ഭരണപക്ഷത്തിെന്റ ചുവട് മാറ്റം. ഓണ്‍ലൈന്‍ യോഗം വേണ്ടെന്നും നേരിട്ടു പങ്കെടുക്കാമെന്നും വ്യക്തമാക്കി തങ്ങളെടുത്ത നിലപാടിന് അംഗീകാരമാണിതെന്ന് പ്രതിപക്ഷം അവകാശപ്പെട്ടു. എങ്കിലും ഏതാനും പേര് ഓണ്‍ലൈനായി തന്നെയാണ് പങ്കെടുത്തത്. മേയറെ വളഞ്ഞുവെക്കുന്ന സമരങ്ങള്‍ ഒഴിവാക്കണമെന്നും പൊതുമുതല്‍ നശിപ്പിക്കരുതെന്നും കൗണ്‍സിലര്‍മാര്‍ മാതൃകയാകണമെന്നുമുള്ള അഭ്യര്‍ഥനയോടെയായിരുന്നു കൗണ്‍സില്‍ യോഗം ആരംഭിച്ചത്. ചട്ടങ്ങള്‍ക്ക് വിരുദ്ധമായും അധികാരാവകാശങ്ങള്‍ കവര്‍ന്നും മേയര്‍ പ്രവര്‍ത്തിച്ചതാണ് കഴിഞ്ഞ കൗണ്‍സിലിലെ …
Read More »ഓണ്‍ലൈന്‍ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ടതിന്റെ നിരാശയില്‍ യുവാവ് ജീവനൊടുക്കി….
തമിഴ്നാട്ടിലെ ഇറോഡില്‍ ഓണ്‍ലൈന്‍ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ടതിന്റെ നിരാശയില്‍ യുവാവ് ജീവനൊടുക്കി. പൂന്തുറ സ്വദേശിയായ പെയിന്റിംഗ് തൊഴിലാളി ശ്രീറാം(22) ആണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ആറ് മാസത്തിലേറെയായി ജോലിക്കൊന്നും പോകാതെ ശ്രീറാം ഫോണില്‍ വിവിധ ഓണ്‍ലൈന്‍ ഗെയിം കളിച്ചിരിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഗെയിം കളിച്ച് പണം നഷ്ടപ്പെട്ടതോടെ ശ്രീറാം കടുത്ത നിരാശയിലായിരുന്നു. കഴിഞ്ഞ ദിവസം ശ്രീറാമിന്റെ മാതാപിതാക്കളും സഹോദരനും പുറത്ത് പോയി മടങ്ങിയെത്തിയപ്പോഴാണ് സംഭവം.
Read More »ഓണ്‍ലൈന്‍ പഠനത്തിന് മരത്തില്‍ കയറിയ വിദ്യാര്‍ഥിക്ക് വീണു പരിക്കേറ്റതില്‍ മനുഷ്യാവകാശ കമീഷന് കേസെടുത്തു
പഠനാവശ്യത്തിനുള്ള മൊബൈല്‍ റേഞ്ച് കിട്ടാനായി മരത്തില്‍ കയറിയ വിദ്യര്ഥിക്ക് വീണു പരിക്കേറ്റ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമീഷന് കേസെടുത്തു. കൂത്തുപറമ്ബ് ചിറ്റാരിപറമ്ബിനടുത്ത് കണ്ണവം വനമേഖലയില്‍ ഉള്‍പ്പെടുന്ന പന്നിയോട് ആദിവാസി കോളനിയിലെ വിദ്യാര്‍ഥിക്കാണ് കഴിഞ്ഞ ദിവസം മരത്തില്‍ നിന്ന് വീണ് പരിക്കേറ്റത്. കണ്ണൂര്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് നല്കാന് മനുഷ്യാവകാശ കമീഷന് ആവശ്യപ്പെട്ടിട്ടുണ്ട്. പ്ലസ് വണ്‍ അലോട്ട്മെന്റ് വിവരങ്ങള്‍ക്കായി ഇന്റര്‍നെറ്റ് കിട്ടാനാണ് പന്നിയോട് ആദിവാസി കോളനിയിലെ പി. ബാബു -ഉഷ ദമ്ബതികളുടെ …
Read More »ഓണ്‍ലൈന്‍ വായ്പ തട്ടിപ്പ്: മലയാളി സംഘം പിടിയില്‍
ഓണ്‍ലൈനിലൂടെ കുറഞ്ഞ പലിശക്ക് വായ്പ സംഘടിപ്പിച്ചു നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുക്കുന്ന സംഘത്തെ തൃശൂര്‍ സിറ്റി സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് ഡല്‍ഹി രഘുബീര്‍ നഗറില്‍ താമസിക്കുന്ന വിനയപ്രസാദ് (23), സഹോദരന് വിവേക് പ്രസാദ് (23), ചേര്‍ത്തല പട്ടണക്കാട് വെട്ടക്കല്‍ പുറത്താംകുഴി വീട്ടില്‍ ഗോകുല്‍ (25) , വെസ്റ്റ് ഡല്‍ഹി രജ്ദീര്‍ നഗറില്‍ താമസിക്കുന്ന ജിനേഷ് (25) , ചെങ്ങന്നൂര്‍ പെരിങ്ങാല വൃന്ദാവനം വീട്ടില്‍ ആദിത്യ …
Read More »