നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്( നീറ്റ്) പരീക്ഷയുടെ പേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ എട്ട് പേര് അറസ്റ്റില്‍. ജയ്പൂരിലാണ് സംഭവം. കഴിഞ്ഞ ഞായറാഴ്ചയാണ് ഒരു വിദ്യാര്‍ത്ഥിയുള്‍പ്പടെ എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. ദിനേശ്വാരി കുമാരി എന്ന പതിനെട്ടുകാരിയും, പരീക്ഷാ കേന്ദ്രത്തിന്റെ അഡ്മിനിസ്ട്രേഷന് യൂണിറ്റിന്റെ ചുമതലയുള്ള ഇന്‍വിജിലേറ്റര്‍ രാം സിംഗ് എന്നിവരുള്‍പ്പെടുന്ന എട്ട് പേരെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ദിനേശ്വാരിയുടെ അമ്മാവനായ മുഖേഷും അറസ്റ്റിലായിട്ടുണ്ടെന്ന് ഡിസിപി റിച്ച ടോമര്‍ പറഞ്ഞു. …
Read More »
NEWS 22 TRUTH . EQUALITY . FRATERNITY