Breaking News

Tag Archives: pirannal

കണ്ണനു പിറന്നാള്‍, എല്ലാവര്‍ക്കും ഉത്സവം

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഷ്ടമിരോഹിണി ആഘോഷത്തെ വിസ്മയം എന്ന് വിശേഷിപ്പിച്ചാല്‍ പോരാ, അത്യന്ത വിസ്മയമെന്ന് തന്നെ പറയണം. തന്റെ പിറന്നാളാഘോഷത്തിന് ഗുരുപവനപുരിയിലെത്തുന്ന ഭക്തരെ വരവേല്‍ക്കാന്‍ മഞ്ഞപ്പട്ടാട ചുറ്റി, മണിവേണു ഊതി പൊന്നുണ്ണിക്കണ്ണന്‍, നിറപുഞ്ചിരിയോടെ ഒരുങ്ങിയിരിക്കുന്ന ദിവസമാണത്. പഴയകാലത്ത് അഷ്ടമിരോഹിണിക്ക് രാത്രിനേരത്ത് മാത്രമെ ആഘോഷപൂര്‍വ്വമായ എഴുന്നെള്ളിപ്പും, വാദ്യവിശേഷങ്ങളും ഉണ്ടായിരുന്നുള്ളു. പിന്നീടത് വളര്‍ന്ന്, വളര്‍ന്ന് ഇന്നത്തെപോലെ (മഹാമാരിക്ക് മുമ്ബ്) മൂന്ന് നേരം എഴുന്നെള്ളിപ്പും, ഇത്രയേറെ വഴിപാടുകളുമായി. ഗുരുവായൂരപ്പന് നെയ്യപ്പവും, പാല്‍ പായസവും ഏറ്റവും അധികം …

Read More »