കേരള സര്‍ക്കാര്‍ കോര്‍പറേറ്റ് അനുകൂല നിലപാടുകളാണ് സ്വീകരിക്കുന്നതെന്ന കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ പ്രതികരണത്തിന് മറുപടിയുമായി കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടതുപക്ഷം കോര്‍പറേറ്റ് അനുകൂലമാണെന്ന പ്രിയങ്കാ ഗാന്ധിയുടെ നിലപാട്, പ്രിയങ്കാ ഗാന്ധിയുടെ തന്നെ വിലയിടിക്കുന്നതാണ്, കോര്‍പറേറ്റുകള്‍ തടിച്ചുകൊഴുത്തത് ആരുടെ ഭരണകാലത്താണെന്ന് എല്ലാവര്‍ക്കുമറിയാമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തില്‍ എത്തുന്ന കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിക്ക് എതിരെ അര അക്ഷരം മിണ്ടുന്നില്ലെന്നും ആഗോള വത്കരണ നയം രാജ്യത്ത് നടപ്പാക്കാന്‍ തീരുമാനിച്ചത് …
Read More »പ്രിയങ്കഗാന്ധി നാളെ കേരളത്തില്‍…
സംസ്ഥാനത്ത് പ്രചാരണം കൊഴുപ്പിക്കാന്‍ പ്രിയങ്കഗാന്ധി നാളെയെത്തും. കായംകുളം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിതാ ബാബുവിനൊപ്പം റോഡ് ഷോയോടു കൂടിയാണ് പ്രചാരണ പരിപാടികള്‍ തുടങ്ങുന്നത്. ദേശീയ പാത 66ല്‍ ചേപ്പാട് നിന്നും ആരംഭിക്കുന്ന റോഡ് ഷോ കായംകുളം മണ്ഡല അതിര്‍ത്തിയായ ഓച്ചിറ വരെ നീളും. തുടര്‍ന്ന് കൊല്ലം തിരുവനന്തപുരം ജില്ലകളുടെ വിവിധ ഭാഗങ്ങളില്‍ സ്ഥാനാര്‍ത്ഥികളള്‍ക്കായി പ്രിയങ്ക പ്രചാരണം നടത്തും. ബുധനാഴ്ച്ച കോട്ടയം, എറണാകുളം തൃശൂര്‍ ജില്ലകളിലും പ്രിയങ്ക പര്യടനം നടത്തും.
Read More »
NEWS 22 TRUTH . EQUALITY . FRATERNITY