രാജ്യത്തു കൊവിഡ് വ്യാപനം തുടരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ ദിവസം 34,973 പേര്‍ക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. 3,90,646 പേരാണ് രോഗ ബാധിതരായി ചികിത്സയില്‍ തുടരുന്നത്. കഴിഞ്ഞ ദിവസം 37,681 പേര് രോഗമുക്തി നേടി. രാജ്യത്തെ രോഗമുക്തി നിരക്ക് 97.48 ശതമാനമാണ്. 24 മണിക്കൂറിനിടെ ഉണ്ടായ 260 മരണം ഉള്‍പ്പെടെ ആകെ മരണം 4,42,009 ആയി ഉയര്‍ന്നു.അതേ സമയം രാജ്യത്ത് കൊവിഡ് പ്രതിരോധ മരുന്ന് സ്വീകരിച്ചവരുടെ …
Read More »കോവിഡ് വ്യാപനം തടയുന്നതിന് കൂടുതല്‍ ഇടപെടലുകള്‍ നടത്തണമെന്ന് കേരളത്തോട് കേന്ദ്രം
കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളം സ്വീകരിച്ച നടപടികളിള്‍ അതൃപ്തിരേഖപ്പെടുത്തി കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ബല്ല. വൈറസ് വ്യാപനം തടയുന്നതിന് കൂടുതല്‍ പരിശ്രമം ആവശ്യമാണെന്ന് നിരീക്ഷിച്ച ആഭ്യന്തര സെക്രട്ടറി, രോഗബാധ കൂടുതലുള്ള പ്രദേശങ്ങളില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നതിനുള്ള സാധ്യത തേടണമെന്നും നിര്‍ദ്ദേശിച്ചു. കേരളത്തിലെയും മഹാരാഷ്ട്രയിലെയും കോവിഡ് -19 സാഹചര്യങ്ങള്‍ മൊത്തത്തില്‍ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി യോഗം വിളിച്ചത്. സമ്ബര്‍ക്കം കണ്ടെത്തല്‍, വാക്സിനേഷന് ഡ്രൈവുകള്‍, …
Read More »