ഇന്‍സ്റ്റഗ്രാമിലേതിന് സമാനമായി വാട്ട്സ്‌ആപ്പിലും പരസ്യങ്ങള്‍ അനുവദിക്കാനുള്ള തീരുമാനത്തില്‍ നിന്ന് ഫേസ്ബുക്ക് പിന്മാറുന്നതായി റിപ്പോര്‍ട്ട്. വാട്ട്‌സ്‌ആപ്പിലും പരസ്യങ്ങള്‍ അവതരിപ്പിക്കുകയെന്ന ആശയവുമായി ഫേസ്ബുക്ക് കഴിഞ്ഞ വര്‍ഷം മുന്നോട്ടു പോയിരുന്നു. എന്നാലിപ്പോള്‍, പരസ്യങ്ങള്‍ സമന്വയിപ്പിക്കാന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ടീം അടുത്തിടെ വാട്ട്‌സ്‌ആപ്പ് പിരിച്ചുവിട്ടതായി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഇക്കാര്യത്തില്‍ ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് 2017 ല്‍ വാട്‌സ്‌ആപ്പ് സ്ഥാപകരായ ആക്ടണും കുമും കമ്പനിയില്‍ നിന്നും രാജിവച്ചിരുന്നു. അതേസമയം വാട്ട്‌സ്‌ആപ്പില്‍ പരസ്യങ്ങള്‍ ഉള്‍പ്പെടുത്താനുള്ള …
Read More »ഫെബ്രുവരി ഒന്നുമുതല്‍ ഈ ഫോണുകളില്‍ വാട്ട്‌സ്‌ആപ്പ് പ്രവര്‍ത്തിക്കില്ല..!!
ഫെബ്രുവരി ഒന്നുമുതല്‍ ഇത്തരം ഫോണുകളില്‍ വാട്ട്‌സ്‌ആപ്പ് പ്രവര്‍ത്തിക്കില്ലെന്ന് കമ്പനിയുടെ ഔദ്യോഗിക ബ്ലോഗ് പോസ്റ്റ്. ആന്‍ഡ്രോയ്ഡ് 4.0.3നും ഐഒഎസ് 9നും മുമ്പുള്ള വേര്‍ഷനുകള്‍ ഉപയോഗിക്കുന്ന ഫോണുകളിലാണ് ലഭിക്കാത്തതെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. സുരക്ഷാക്രമീകരണങ്ങള്‍ മുന്‍ നിര്‍ത്തിയാണ് ഈ ഫോണുകളില്‍ സേവനം അവസാനിപ്പിക്കുന്നത്. അതേസമയം, മുകളില്‍ പറഞ്ഞ സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ അപ്‌ഗ്രേഡ് ചെയ്യുന്നപക്ഷം തടസ്സമില്ലാതെ വാട്ട്‌സ്‌ആപ്പ് ഉപയോഗിക്കാവുന്നതാണെന്ന് അധികൃതര്‍ വ്യക്തമാക്കുന്നത്. ഐഫോണ്‍ ഉപയോക്താക്കള്‍ ഐഒഎസ് ഒമ്പതോ അതിനുശേഷം പുറത്തിറങ്ങിയ പതിപ്പോ ആണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തണം. …
Read More »