Breaking News
Home / Breaking News / 41കാരന്‍റെ ശരീരത്തില്‍ നിന്ന്​ നീക്കം ചെയ്​തത്​ 10 കിലോയില്‍ കൂടുതല്‍ ഭാരമുള്ള വൃക്കകള്‍…

41കാരന്‍റെ ശരീരത്തില്‍ നിന്ന്​ നീക്കം ചെയ്​തത്​ 10 കിലോയില്‍ കൂടുതല്‍ ഭാരമുള്ള വൃക്കകള്‍…

41കാര​ന്‍റെ ശരീരത്തില്‍ നിന്ന്​ നീക്കം ചെയ്​തത്​ ഏകദേശം 13 കിലോയോളം ഭാരമുള്ള വൃക്കകള്‍. പെരേര എന്നയാളുടെ ശരീരത്തില്‍ നിന്നാണ്​​ ഏഴും, 5.8 ഉം കിലോ ഭാരമു​ള്ള ശസ്​ത്രക്രിയയിലൂടെ വൃക്കകള്‍ നീക്കം ചെയ്​തത്​.

മുംബൈ ആശുപത്രിയിലാണ്​ വൃക്കമാറ്റിവെക്കല്‍ ശസ്​ത്രക്രിയ നടന്നത്​. ഓ​ട്ടോസൊമാല്‍ ഡോമിനന്‍റ്​ പോളി സിസ്​റ്റിക്​ കിഡ്​നി ഡിസീസ്​ എന്ന അസുഖം ബാധിച്ചാണ്​ പെരേര ശസ്​ത്രക്രിയക്ക്​ വിധേയനായത്​.

ശസ്​ത്രക്രിയയിലുടെ രോഗിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചെന്ന്​ ഡോക്​ടര്‍മാര്‍ പറഞ്ഞു. ”ആശുപത്രിയിലെത്തുമ്പോള്‍ അദ്ദേഹത്തിന്​ രക്തസ്രാവമുണ്ടായിരുന്നു.

അദ്ദേഹത്തി​ന്‍റെ വൃക്കകള്‍ ഞങ്ങള്‍ എടുത്തു മാറ്റിയിട്ടില്ലായിരുന്നെങ്കില്‍ അദ്ദേഹം ജീവനോടെ ഉണ്ടാകില്ലായിരുന്നു. രണ്ട്​ വൃക്കകള്‍ക്കും കൂടി 13 കിലോയോളം ഭാരമുണ്ടായിരുന്നു. രണ്ട്​ വൃക്കകളും ഞങ്ങള്‍ നീക്കം ചെയ്​തിട്ടുണ്ട്.

ഒരു സാധാരണ വൃക്കക്ക്​ 800 ഗ്രാം മാത്രമാണ്​ ഭാരം. ആശുപത്രിയില്‍ പ്രവേശിപ്പിക്കു​മ്പോള്‍ രോഗിക്ക്​ 106 കിലോ ഭാരമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ 80 കിലോഗ്രാമാണ്​ ഭാരം.”

About NEWS22 EDITOR

Check Also

സംസ്ഥാനത്ത് ഇന്ന് മൂന്ന് കോവിഡ് മരണങ്ങൾ കൂടി…

സംസ്ഥാനത്ത് ഇന്ന് മൂന്ന് പേര്‍ കൊവിഡ് ബാധിച്ചു മരണപ്പെട്ടു. മലപ്പുറം,എറണാകുളം, കണ്ണൂര്‍ സ്വദേശികളാണ് ഇന്ന് മരണപ്പെട്ടത്. കണ്ണൂര്‍ കൂത്തുപറമ്ബ് സ്വദേശി …

Leave a Reply