Breaking News

അളവില്‍ കൂടുതല്‍ കീടനാശിനികളുടെ സാന്നിധ്യം; ഈസ്റ്റേണ്‍ മുളക് പൊടിയുടെ വില്‍പ്പന നിരോധിച്ചു..!

അളവില്‍ കൂടുതല്‍ കീടനാശിനികളുടെ സാന്നിധ്യം പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഈസ്റ്റേണ്‍ കോണ്ടിമെന്റ്സ് പ്രൈ.ലിമിറ്റഡ്, തേനി, തമിഴ്നാട് നിര്‍മ്മിച്ച മുളക് പൊടിയുടെ വില്‍പ്പന ജില്ലയില്‍ നിരോധിച്ചതായി ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.

ഈസ്റ്റേണ്‍ കോണ്ടിമെന്റ്സ് പ്രൈ ലിമിറ്റഡ് അടിമാലി വിതരണം ചെയ്തിട്ടുള്ള എം എ 90214 ബാച്ചില്‍പ്പെട്ട 2019 സെപ്തംബര്‍ രണ്ടിന് നിര്‍മ്മിച്ച മുളക് പൊടിയുടെ സംഭരണം, വിതരണം,

വില്‍പ്പന എന്നിവയാണ് നിരോധിച്ചത്. നേരത്തെ കീടനാശിനിയുടെ സാന്നിധ്യം തെളിഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ സെപ്റ്റംബറില്‍ തന്നെ ഈസ്റ്റേണിന്റെ മുളക്‌പൊടി പാക്കറ്റുകള്‍ പിടിച്ചെടുക്കുകയും നശിപ്പിക്കുകയും ചെയ്തിരുന്നു.

ക്യാന്‍സറുള്‍പ്പെടെയുള്ള മാരക രോഗങ്ങള്‍ക്കിടയാക്കുന്ന സുഡാന്‍ ഡൈ കണ്ടെത്തിയതിനെ തുടര്‍ന്ന് വിവാദത്തിലായ ഈസ്റ്റേണ്‍ കറിപൗഡറിന് വിദേശ രാജ്യങ്ങളിലും നിരോധനം ഉണ്ടായിരുന്നു .

2011 ല്‍ വിദേശത്തേക്ക് കയറ്റുമതിക്കായി തയ്യാറാക്കിയ മുളക് പൊടിയിലായിരുന്നു സുഡാന്‍ ഡൈ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മാരക വിഷമാണ് മുളക് പൊടിയിലെന്ന് തെളിഞ്ഞു.

അതോടെ പല വിദേശ രാജ്യങ്ങളും ഈസ്റ്റേണിന് നിരോധനം ഏര്‍പ്പെടുത്തി. കേരളത്തില്‍ ഈസ്റ്റേണിന്റെ മാര്‍ക്കറ്റ് കുത്തനെ ഇടിഞ്ഞു. IMG_0887ഈസ്റ്റേണിലെ മുളകുപൊടില്‍ സുഡാന്‍

ഡൈയുടെ അളവ് കണ്ടെത്തിയ സാഹചര്യത്തില്‍ ഈ ഉല്‍പ്പന്നം വര്‍ഷങ്ങള്‍ക്ക് മുമ്ബ് കമ്ബനി അധികൃതര്‍ തന്നെ കുഴിച്ചുമൂടുകയായിരുന്നു.

അന്താരാഷ്ട്ര ഗുണനിലവാര പരിശോധനയാണ് ഈസ്റ്റേണ്‍ നടത്തുന്നതെന്ന പരസ്യമായിരുന്നു ഇതിനായി ഈസ്റ്റേണ്‍ ഉപയോഗിച്ചത്. അതേസമയം ഇപ്പോള്‍ സര്‍ക്കാര്‍ ഇത് കണ്ണൂര്‍ ജില്ലയില്‍ നിരോധിച്ചെങ്കിലും മുഖ്യധാരാ മാധ്യമങ്ങളില്‍ വാര്‍ത്ത ആയില്ലെന്നതും ശ്രദ്ധേയമാണ്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …