Breaking News

കേപ്ടൗണ്‍ ടെസ്റ്റ്; അപൂര്‍വ നേട്ടം സ്വന്തമാക്കി ബെന്‍ സ്റ്റോക്സ്..!

ദക്ഷിണാഫ്രിക്കക്കെതിരെയുള്ള രണ്ടാം ടെസ്റ്റില്‍ വമ്പന്‍ ജയവുമായി ഇംഗ്ലണ്ട്. കേപ്ടൗണില്‍ നടന്ന മല്‍സരത്തില്‍ 189 റണ്‍സിനാണ് ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചത്. വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്സിന് അപൂര്‍വ നേട്ടം സ്വന്തമാക്കി.

ഒരു മത്സരത്തില്‍ നൂറില്‍ കൂടുതല്‍ റണ്‍സും മൂന്ന് വിക്കറ്റും ആറ് ക്യാച്ചും നേടുന്ന താരമെന്ന നേട്ടമാണ് ബെന്‍ സ്‌റ്റോക്സ് സ്വന്തമാക്കിയത്.

ഇങ്ങനെ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ താരമാണ് സ്റ്റോക്സ്. 1912ല്‍ ഫ്രാങ്ക് വൂളിയും 2012 ല്‍ ജാക്ക് കാലിസുമാണ് ഈ നേട്ടം സ്വന്തമാക്കിയ മറ്റ് താരങ്ങള്‍.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …