Feb 13, 2026 3:25 AM
Breaking News

എംഎസ് ധോണി ഏകദിന ടീമില്‍നിന്ന് ഉടന്‍ വിരമിക്കും? വെളിപ്പെടുത്തലുമായി ഇന്ത്യന്‍ കോച്ച്..?

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി ഏകദിന ക്രിക്കറ്റില്‍ നിന്നും ഉടന്‍ വിരമിക്കും. സൂചന നല്‍കിയത് മുഖ്യ പരിശീലകന്‍ രവി ശാസ്ത്രിയാണ്. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രവി ശാസ്ത്രിയുടെ നിര്‍ണായക വെളിപ്പെടുത്തല്‍.

ധോണിയുമായി താന്‍ സംസാരിച്ചിരുന്നതായും, ടീമില്‍ ഒരിക്കലും കടിച്ചുതൂങ്ങി നില്‍ക്കാന്‍ ശ്രമിക്കുന്ന ആളല്ല ധോണിയെന്നും രവി ശാസ്ത്രി പറഞ്ഞു. അതേസമയം ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ധോണി കളിക്കുമെന്നും,

ഐപിഎല്ലിലെ പ്രകടനത്തെ ആശ്രയിച്ചിരിക്കും ധോണിയെ ടി ട്വന്‍റി ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ടോയെന്ന് തീരുമാനിക്കുകയെന്നും രവി ശാസ്ത്രി പറയുന്നു. ട്വി-ട്വന്റി ഫോര്‍മാറ്റിലായിരിക്കും ധോണി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …