Breaking News

മകളെ ബലാത്സംഗം ചെയ്‌തെന്ന പരാതി നല്‍കിയതിന് അമ്മയെ അടിച്ചുകൊന്നു; അക്രമിച്ചത് മകളെ പീഡനത്തിന് ഇരയാക്കിയ ആറംഗ സംഘം..

40 കാരിയെ ആറംഗ സംഘം മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തി. ഉത്തര്‍പ്രദേശ് കാണ്‍പൂരിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. വെള്ളിയാഴ്ച വൈകിട്ടാണ് യുവതി മരിച്ചത്.

മകളെ ബലാത്സംഗം ചെയ്‌തെന്ന് പരാതി നല്‍കിയതിനാണ് അമ്മയെ പ്രതികള്‍ മര്‍ദിച്ച്‌ കൊലപ്പെടുത്തിയത്. യുവതിയുടെ കൗമാരക്കാരിയായ മകളെ പീഡനത്തിനിരയാക്കിയ ആറംഗ സംഘമാണ് യുവതിയുടെ കൊലയ്ക്ക് പിന്നില്‍.

പോലീസുകാർക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ ???????? ശാസ്താംകോട്ട CPM പഞ്ചായത്ത് മെമ്പർ SI യെ വിരട്ടുന്നു ???????? വിരട്ടലിൽ തളരാതെ സബ് ഇൻസ്പെക്ടർ ശ്രീ.ഷുക്കൂർ 500 രൂപാ പെറ്റി അടിപ്പിച്ച് വിട്ടു ????????

കഴിഞ്ഞ ആഴ്ചയാണ് യുവതിയേയും മകളേയും സംഘം ആക്രമിച്ചത്. 2018-ലാണ് പതിമ്മൂന്നുകാരിയായ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയാകുന്നത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

പ്രതികളായ ആബിദ്, മിന്റു, മെഹ്ബൂബ്, ചാന്ദ് ബാബു, ജമീല്‍, ഫിറോസ് എന്നിവരില്‍ മൂന്നുപേരെ പരാതിയെ തുടര്‍ന്ന് പേലീസ് അറസ്റ്റുചെയ്തു. എന്നാല്‍ ഒരു പ്രാദേശിക കോടതി ഇവര്‍ക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.

പ്രതികളില്‍ ഒരാള്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു. വഴങ്ങാതെ വന്നതോടെ മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തു. മൂന്നുപേര്‍ക്കുള്ള അന്വേഷണത്തിലാണ് പോലീസ്.

ജാമ്യത്തിലിറങ്ങിയ പ്രതികള്‍ കഴിഞ്ഞ വ്യാഴാഴ്ച പെണ്‍കുട്ടിയുടെ വീട്ടിലെത്തുകയും കുടുംബാംഗങ്ങളോട് കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഈ ആവശ്യം കുടുംബം നിരാകരിച്ചു.

ഇതോടെ രോഷാകുലരായ പ്രതികള്‍ കുടുബാംഗങ്ങളെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. പരിക്കേറ്റ പെണ്‍കുട്ടിയുടെ അമ്മയെയും ബന്ധുവായ മറ്റൊരു സ്ത്രീയെയും സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വെള്ളിയാഴ്ച വൈകീട്ട് അമ്മ മരണപ്പെടുകയായിരുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …