തുടര്‍ച്ചയായി ആറാം ദിവസവും ഇന്ധനവിലയില്‍ ഇടിവ് രേഖപ്പെടുത്തി. പെട്രോളിന് 16 പൈസയും ഡീസലിന് 22 പൈസയുമാണ് ഇന്ന് കുറഞ്ഞത്.
ആറു ദിവസം കൊണ്ട് പെട്രോളിലും ഡീസലിലും ഉണ്ടായ കുറവ് ഒരു രൂപയോളമാണ്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 78 രൂപ 21 പൈസയാണ്.
ഡീസല്‍ വില 73 രൂപ 14 പൈസയായി. 76 രൂപ 84 പൈസയാണ് കൊച്ചിയിലെ പെട്രോള്‍ വില. ഡീസലിന് 71 രൂപ 76 പൈസയുമാണ്.