ഇറങ്ങുന്നതിനിടെ മുന്നോട്ടെടുത്ത ബസില്‍ നിന്നു അപകടത്തില്‍ പെട്ട വീട്ടമ്മയുടെ കാല്‍ മുറിച്ചു മാറ്റി. കൊല്ലം അഞ്ചലിനു സമീപമായിരുന്നു അപകടം നടന്നത്. തൃക്കടവൂര്‍ സ്വദേശിനി ഫിലോമിനയാണ് (50) അപകടത്തില്‍പെട്ടത്.
കൊല്ലത്തേക്കു പോയ ബസില്‍ കടവൂര്‍ പള്ളിക്കു മുന്നിലെ സ്റ്റോപ്പില്‍ ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ടെടുത്തപ്പോഴാണ് ഫിലോമിന ബസില്‍ നിന്ന് വീണത്.
കഴിഞ്ഞ ചൊവ്വഴ്ച പുലര്‍ച്ചെയാണ് അപകടം നടന്നത്. പിടിവിട്ടു പോയ ഫിലോമിന ബസിന്റെ അടിയിലേക്കു മറിഞ്ഞു വീണു. വീഴ്ചയില്‍ കാലിലൂടെ പിന്‍ ചക്രങ്ങള്‍ കയറിയിറങ്ങി.
ഗുരുതരമായി പരുക്കേറ്റ ഫിലോമിനയെ നാട്ടുകാരും ഓട്ടോ റിക്ഷ ഡ്രൈവര്‍മാരും ചേര്‍ന്ന് ഡജില്ലാ ആശുപത്രിയില്‍ എത്തിക്കുകയും ഇവിടെ നിന്ന് തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.
കഴിഞ്ഞ ദിവസം ഇടതു കാല്‍പാദത്തിനു മുകളില്‍ വച്ചു മുറിച്ചു മാറ്റിയിരുന്നെങ്കിലും ഗുരുതരാവസ്ഥ കണക്കിലെടുത്ത് ഇന്നലെ മുട്ടിനു മുകളില്‍ വച്ചു മുറിച്ചു മാറ്റുകയായിരുന്നു. സംഭവത്തില്‍ അഞ്ചാലുംമൂട് പൊലീസ് കേസെടുത്തിട്ടുണ്ട്.