Breaking News

ഫുട്‌ബോള്‍ മത്സരത്തിനിടെ കാമുകിയെ ചുംബിച്ചു; തത്സമയ ദൃശ്യങ്ങള്‍ ടിവിയിലൂടെ കണ്ട് ഭാര്യ; ഒടുവില്‍ യുവാവിനെ കിട്ടിയത്…

ഡേറ്റിങ്ങിനിടെ കാമുകിയുമായി മത്സരങ്ങളോ സിനിമയോ കാണാന്‍ പോകുന്നത് സ്വാഭാവികമാണ്. അത്തരത്തിലുള്ള ഒരു യാത്രയില്‍ ഡേവി ആന്‍ഡ്രേഡ് എന്ന യുവാവിന് പറ്റിയ അക്കിടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം. യുവാവ് കാമുകിയുമായി ഫുട്‌ബോള്‍ മത്സരം കാണാന്‍ എത്തിയത് വീട്ടിലിരിക്കുന്ന ഭാര്യ അറിഞ്ഞിരുന്നില്ല.

കളി കാണുന്നതിനിടെ ഗാലറി നിറഞ്ഞിരിക്കുന്ന ആയിരക്കണക്കിന് ആളുകള്‍ക്കിടയില്‍ ഇരുന്ന് സ്‌നേഹം കൊണ്ട് യുവാവ് കാമുകിയെ ചുംബിച്ചു.

കോഴിപോരിന് കൊണ്ടുപോകുന്നതിനിടെ സ്വന്തം കോഴിയുടെ ആക്രമണത്തില്‍ മധ്യവയസ്കന് ദാരുണാന്ത്യം..!

എന്നാല്‍ ഈ ദൃശ്യങ്ങള്‍ തത്സമയ സംപ്രേഷണം നടത്തുന്ന ചാനല്‍ അപ്പാടെ ഒപ്പിയെടുത്തതാണ് എല്ലാത്തിനും കാരണം.

ഇതിനിടെ സ്റ്റേഡിയത്തിനകത്തെ സ്‌ക്രീനില്‍ തന്റെ ചുംബനം കാണിക്കുന്നുണ്ട് എന്നു മനസ്സിലാക്കി ഡേവി ചുംബനം അവസാനിപ്പിച്ച്‌ കുറ്റബോധത്തോടെ തിരിഞ്ഞിരുന്നു.

ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും വൈറലായതോടെയാണ്‌ പ്രശനം രൂക്ഷമായത്. എന്താണ് യുവാവിന്റെ മുഖത്ത് ഇത്ര കുറ്റബോധമെന്നായിരുന്നു ദൃശ്യങ്ങള്‍ കണ്ട പലരുടെയും സംശയം. ഇതിനെതിരെ നിരവധി ട്രോളുകളും ഉണ്ടായി.

മാസ് ക്ലാസ് സ്റ്റൈലിഷ്; പ്രേക്ഷകർ ഒന്നടങ്കം പറയുന്നു ഷൈലോക്ക് സൂപ്പർഹിറ്റ്; മൂവി റിവ്യു വായിക്കാം..!!

എന്നാല്‍ ഇതിനു പിന്നാലെ തന്നെ രഹസ്യം പുറത്താവുകയും ചെയ്തു. യുവാവ് വിവാഹിതനാണ്.

കൂട്ടുകാരോടൊപ്പം പോകുന്നു എന്നു പറഞ്ഞാണ് വീട്ടില്‍ നിന്നും ഇറങ്ങിയ ഇയാള്‍ കാമുകിയുമായി ഫുട്‌ബോള്‍ മത്സരം കാണാന്‍ എത്തിയത്.

ദൃശ്യങ്ങള്‍ വൈറലായതിനു പിന്നാലെ ഡേവിയുടെ ഭാര്യ പിണങ്ങിപ്പോയി എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഇതോടെ വിഷമത്തിലായ ഡേവി താന്‍ ചെയ്തതു തെറ്റാണെന്നും മാപ്പു നല്‍കി തിരിച്ചുവരണമെന്ന് ഭാര്യയോട് അപേക്ഷിച്ചും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കുവച്ചിരുന്നു.

എന്നാല്‍ കമന്റുകള്‍ രൂക്ഷമായതോടെ ഇവ വൈകാതെ പിന്‍വലിക്കുകയും ചെയ്തു. വിശ്വാസവഞ്ചന കാണിക്കുന്നവര്‍ക്ക് ഇങ്ങനെ തന്നെ വേണം എന്നാണ് പലരുടെയും അഭിപ്രായം.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …