ബസ് ഓട്ടോയുമായി കൂട്ടിയിടിച്ച് കിണറ്റിലേക്ക് മറിഞ്ഞ് 21 പേര് മരണപ്പെട്ടു. 18 പേര്‍ക്ക് പരിക്കേറ്റു. മഹാരാഷ്ട്രയിലെ നാസിക്കില്‍ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. നാസിക് ജില്ലയിലെ മാലേഗാവ് കാലവന്‍ റോഡിലാണ് അപകടമുണ്ടായത്.
യാത്രക്കിടെ ടയര്‍ പൊട്ടിത്തെറിച്ച ബസ് നിയന്ത്രണം വിട്ട് ഓട്ടോയിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരുവാഹനങ്ങളും റോഡിന് സമീപത്തെ കിണറ്റിലേക്ക് മറിയുകയായിരുന്നു. മഹാ
രാഷ്ട്രയിലെ ധൂലെയില്നിന്ന് കാല്വനിലേക്ക് പോകുകയായിരുന്ന സര്‍ക്കാര്‍ ബസാണ് അപകടത്തില്‍പെട്ടത്. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. മരിച്ചവരുടെ കുടുംബത്തിന് മഹാരാഷ്ട്ര സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.