Breaking News

മെഗാസ്റ്റാര്‍ മമ്മൂട്ടിയും ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരും ഒറ്റഫ്രെയിമില്‍; മെഗാസ്റ്റാറിനൊപ്പമുള്ള ചിത്രത്തെക്കുറിച്ച് താരം പറഞ്ഞത് ഇങ്ങനെ…

മെഗാസ്റ്റാര്‍ മമ്മൂട്ടിയും ലേഡിസൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരും ആദ്യമായ് ഒരുമിക്കുന്ന ചിത്രമാണ് ‘ദ പ്രീസ്റ്റ്’. നവാഗതനായ ജോഫിന്‍ ടി ചാക്കോ കഥയും സം വിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ മെഗാസ്റ്റാറും ലേഡി സൂപ്പര്‍സ്റ്റാറും ആദ്യമായ് സിനിമാപ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുകയാണ്‌.

കെറോണ വൈറസ്; കൊച്ചിയിലെത്തിയ ചൈനീസ് യുവതി നിരീക്ഷണത്തില്‍…

അതിനാല്‍ മമ്മൂട്ടിക്കൊപ്പം ആദ്യമായി ബിഗ്‌സ്‌ക്രീന്‍ പങ്കിടുന്നതിന്റെ ആവേശത്തിലാണ് ലേഡി സൂപ്പര്‍സ്റ്റാര്‍. കഴിഞ്ഞദിവസം മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം തന്‍റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു താരം.

സ്വപനം സഫലമായി എന്ന അടിക്കുറിപ്പോടെയാണ് ചിത്രം താരം പോസ്റ്റ് ചെയ്തത്. ഇതിനോടകം തന്നെ ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ചിത്രത്തില്‍ നിഖില വിമല്‍, രമേഷ് പിഷാരടി, ജഗദീഷ്,

ശ്രീനാഥ് ഭാസി, സാനിയ ഇയ്യപ്പന്‍,  മധുപാല്‍, ടോണി, സിന്ധു വര്‍മ്മ, ബേബി മോണിക്ക തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

ദീപു പ്രദീപും ശ്യാം മേനോനും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ചിത്രം നിര്‍മ്മിക്കുന്നത് ആന്റോ ജോസഫും ബി.ഉണ്ണിക്കൃഷ്ണനും വി.എന്‍ ബാബുവും ചേര്‍ന്നാണ്.

About NEWS22 EDITOR

Check Also

പുത്തൂർ വിവറേജ് കോർപ്പറേഷൻ ഔട്ട്ലെറ്റ് മാറ്റി സ്ഥാപിക്കുന്നതിനെതിരെ വ്യാപകമായ പ്രതിഷേധം.

വർഷങ്ങളായി പുത്തൂർ കിഴക്കേ ചന്തയ്ക്കുള്ളിൽ പോലീസ് സ്റ്റേഷനിനോട് ചേർന്നുള്ള നെടുവത്തൂർ പഞ്ചായത്തിന്റെ അധീനതയിലുള്ള കെട്ടിടത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ബിവറേജിന്റെ ബിവറേജ് സ്ഥാപനം …