Feb 17, 2026 1:57 PM
Breaking News

ന്യൂസിലാന്‍ഡിനെതിരായ ഏകദിനത്തില്‍ രോഹിത് ശര്‍മയ്ക്ക് പരിക്ക്; പകരം എത്തുന്നത്‌ ഈ സൂപ്പര്‍ താരം; കൂടാതെ ടെസ്റ്റ് ടീമിലേക്ക് ഈ താരങ്ങളും..

ഏകദിന പരമ്പരയില്‍ രോഹിത് ശര്‍മക്ക് പകരക്കാരനായി ​മായങ്ക് അഗര്‍വാള്‍ ഇന്ത്യന്‍ ടീമിലെത്തി. ഞായറാഴ്ച നടന്ന അവസാന ട്വന്‍റി20 മത്സരത്തിനിടെയുണ്ടായ പരിക്കിനെ തുടര്‍ന്നാണ് രോഹിത് ഏകദിന, ടെസ്റ്റുകളില്‍ നിന്ന് പുറത്തായത്.

ഫോണില്‍ മുഴുകി പാചകക്കാരി, സ്‌കൂളില്‍ തിളച്ച പാത്രത്തില്‍ വീണ് മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം..!

പരിക്ക് ഭേദമാക്കുന്നതിനായി രോഹിതിനെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലേക്ക് അയക്കുമെന്ന് ബി.സി.സി.ഐ വ്യക്തമാക്കി. 16 അംഗ ടീമില്‍ ഇഷാന്ത് ശര്‍മയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പക്ഷെ താരത്തിന് ഫിറ്റ്നസ് ക്ലിയറന്‍സ് ലഭിച്ചാലെ കളിക്കാന്‍ സാധിക്കുകയുള്ളൂ. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ തിളങ്ങിയ നവദീപ് സൈനിയും ടെസ്റ്റ് ടീമില്‍ ഇടം നേടിയിട്ടുണ്ട്.

ഈ മാസം 21 മുതല്‍ ആരംഭിക്കുന്ന രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, രവിചന്ദ്രന്‍ അശ്വിന്‍ തുടങ്ങിയവര്‍ തങ്ങളുടെ സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …