Breaking News

കരുതിയിരുന്നോ; ഒരു സംശയവും വേണ്ട, മലയാളസിനിമയിലും റെയ്ഡ് വരും; വിജയിനെ കസ്റ്റഡിയിലെടുത്തതില്‍ സന്ദീപ് വാര്യര്‍…

തമിഴ് സിനിമ നടന്‍ വിജയ്‌യെ ആദായനികുതി വകുപ്പ് കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ പ്രതികരണവുമായി ബിജെപി പ്രവര്‍ത്തകന്‍ സന്ദീപ് വാരിയര്‍. “കൃത്യമായ നികുതി അടയ്ക്കാത്ത നിരവധി ന്യൂജെന്‍ സിനിമാക്കാരുണ്ടിവിടെ.

അവര്‍ക്കെതിരേ റെയ്ഡ് ഉണ്ടാകും. ഒരു സംശയവും വേണ്ട. കഴിഞ്ഞ ഒരു വര്‍ഷമായി തമി്‌ഴ് ഇന്‍ഡസ്ട്രിയില്‍ റെയ്ഡ് നടക്കുകയാണ്’- ബിഗിലിലെ വിജയ്‌യുടെ ചിത്രം തന്റെ പേജില്‍ പോസ്റ്റ് ചെയ്താണ് ഈ വിഷയത്തില്‍ അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം;

ഇൻകം ടാക്സ് ആക്ട് രാജ്യത്തിന് മുഴുവൻ ബാധകമായിരിക്കുന്ന നിയമമാണ്. എന്നിരുന്നാലും മലയാളസിനിമ പ്രവർത്തകർക്കെതിരെ ഇൻകം ടാക്സ് റെയ്ഡ് വരികയാണെങ്കിൽ ഇത്

പിണറായി ഭരിക്കുന്ന കേരളമാണ് എന്നുപറഞ്ഞ് വിരട്ടിയേര് . ഐടി ഉദ്യോഗസ്ഥർ പേടിച്ച് കണ്ടം വഴി ഓടിക്കോളും.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …