 സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ വില കുറച്ച് കൊണ്ടുള്ള ഉത്തരവ് ഇറക്കി. ബജറ്റിൽ കുപ്പിവെള്ളത്തിന് വിലകുറയ്ക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ്
സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ വില കുറച്ച് കൊണ്ടുള്ള ഉത്തരവ് ഇറക്കി. ബജറ്റിൽ കുപ്പിവെള്ളത്തിന് വിലകുറയ്ക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ്
കുപ്പി വെള്ളത്തിന്റെ പരമാവധി വില 13 രൂപയായി നിർണയിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇത് സംബന്ധിച്ച ഉത്തരവില്‍ ഒപ്പ് വച്ചു.
 വിജ്ഞാപനം ഉടൻ പുറത്തിറങ്ങുന്നതോടെ വിലനിയന്ത്രണം നിലവിൽ വരുമെന്നു മന്ത്രി പി തിലോത്തമൻ അറിയിച്ചു. ഒരു ലിറ്ററിന് 13 രൂപയായാണ് നിരക്ക് കുറച്ചത്. നേരത്തെ ലിറ്ററിന് 20 രൂപ വരെ ആയിരുന്നു വില ഈടാക്കിയിരുന്നത്.

ആവശ്യ സാധന വിലനിയന്ത്രണ നിയമത്തിന്റെ പരിധിയില്‍പ്പെടുത്തിയാണ് വില കുറച്ചത്. 2018 മേയ് 10 നാണു കുപ്പിവെള്ളത്തിന്റ വില നിയന്ത്രിക്കാൻ തീരുമാനിച്ചത്.
ഒരു വിഭാഗം കമ്പനികൾ വില കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടതിനെത്തുടർന്നു മന്ത്രി പി തിലോമത്തമന്റെ നേതൃത്വത്തിൽ ചർച്ച നടത്തി ധാരണയിൽ എത്തുകയായിരുന്നു.
 NEWS 22 TRUTH . EQUALITY . FRATERNITY
NEWS 22 TRUTH . EQUALITY . FRATERNITY