Feb 12, 2026 1:56 PM
Breaking News

വിമാനത്തില്‍ ഇതുവരെ കയറിയിട്ടില്ലാത്ത കുട്ടികള്‍ക്ക് സൗജന്യ യാത്ര ഒരുക്കി സൂര്യ; 100 കുട്ടികള്‍ക്കാണ് താരം അവസരമൊരുക്കിയിരിക്കുന്നത്…

വിമാനത്തില്‍ ഇതുവരെയും കയറിയിട്ടില്ലാത്ത കുട്ടികള്‍ക്ക് സൗജന്യ യാത്ര ഒരുക്കി തമിഴ് നടന്‍ സൂര്യ.

താരം പ്രധാനവേഷത്തിലെത്തുന്ന സുരറൈ പോട്ര് എന്ന സിനിമയിലെ പുതിയ ഗാനം സ്പൈസ് ജെറ്റ് ബോയിങ് 737 എയര്‍ ക്രാഫ്റ്റില്‍ ഫെബ്രുവരി 13 ന് ലോഞ്ച് ചെയ്യുകയാണ്.

കുട്ടികളായിരിക്കും ലോഞ്ചിലെ അതിഥികള്‍. ഇതോടെയാണ് വിമാനത്തില്‍ ഇതുവരെ കയറാത്ത 100 കുട്ടികള്‍ക്ക് നടന്‍റെ നേതൃത്വത്തില്‍ സൗജന്യ വിമാനയാത്ര ഒരുക്കുന്നത്.

തമിഴ്നാട്ടിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഉപന്യാസ മത്സരം നടത്തിയിരുന്നു. ഇതിലെ വിജയികള്‍ക്കാണ് വിമാന യാത്രയ്ക്ക് അവസരം ലഭിക്കുക.

സൂര്യയുടെ മൂപ്പത്തിയെട്ടാമത്തെ ചിത്രമാണ് സുരറൈ പോട്ര്. മലയാളി താരം അപര്‍ണ മുരളിയാണ് ചിത്രത്തിലെ നായിക.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …