Breaking News

ഉപ്പിട്ട സോഡ നാരങ്ങാ വെള്ളം കുടിക്കുന്നവര്‍ ജാഗ്രതൈ: നിങ്ങളെ കാത്തിരിക്കുന്നത് ഈ വലിയ അപകടങ്ങള്‍..!!

ചൂടുള്ള സമയത്ത് മലയാളികള്‍ ദാഹിക്കുമ്പോള്‍ മിക്കവരും കുടിക്കാറുള്ളത് സോഡാ നാരങ്ങാവെള്ളമാണ്. അതുപോലെതന്നെ ഒരു നാരങ്ങ സോഡ കുടിച്ചില്ലെങ്കില്‍ അത് ഉന്‍മേഷക്കുറവുണ്ടാക്കും എന്നാണ് മലയാളിയുടെ പൊതുവായ ധാരണ.

എന്നാല്‍ ഇതിന് പിന്നിലുള്ള അപകടം എന്താണെന്ന് പലര്‍ക്കും ഇപ്പഴും അറിയില്ല എന്നതാണ് വസ്തുത. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളാണ് നാരങ്ങ സോഡ കുടിക്കുക വഴി ഉണ്ടാകുന്നത്.

നാരങ്ങക്ക് ധാരാളം ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്. എന്നാല്‍ എല്ലാം പലപ്പോഴും ഇതിനോടൊപ്പം ചേര്‍ക്കുന്ന ചില കൂട്ടുകള്‍ ചേരുമ്പോള്‍ അതുണ്ടാക്കുന്ന അനാരോഗ്യമാണ് പ്രശ്‌നമാവുന്നത്.

കാര്‍ബോണെറ്റഡ് ആയ എല്ലാ പാനീയങ്ങളും ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യുന്നതാണ്. എപ്പോഴും ആരോഗ്യ പ്രശ്‌നങ്ങള്‍ കൊണ്ട് വലയുന്നവരുടെ പിന്നില്‍ പലപ്പോഴും സോഡയും ഒരു കാരണം തന്നെയാണ്. നാരങ്ങ സോഡ കഴിയ്ക്കുന്നതിലൂടെ ഉണ്ടാകുന്ന ആരോഗ്യകരമായ പ്രശ്‌നങ്ങളള്‍ എന്തൊക്കെ എന്ന് നോക്കാം.

ഹോര്‍മോണ്‍ മാറ്റങ്ങള്‍; 

നാരങ്ങ സോഡ ശരീരത്തില്‍ ഹോര്‍മോണ്‍ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കാരണമാകുന്നുവെന്നാണ് കണ്ടെത്തല്‍. ഇത് പലവിധത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്നുവന്നതാണ് വസ്തുത.

ഹോര്‍മോണ്‍ മാറ്റങ്ങള്‍ ഉണ്ടാക്കുന്നതിനും നാരങ്ങ സോഡയുടെ സ്ഥിര ഉപയോഗം കാരണമാകുന്നു. അതുകൊണ്ട് തന്നെ സോഡ കുടിയ്ക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കാം.

ഇല്ലെങ്കില്‍ അത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിന് കാരണമാകുന്നു. എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിന് നാരങ്ങ സോഡ ഉപയോഗിക്കാതിരിക്കുകയാണ് ഉത്തമം.

വിശപ്പില്ലായ്മ ;

വിശപ്പുള്ളപ്പോള്‍ നമ്മള്‍ ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ഭക്ഷണത്തിന് പകരം നാരങ്ങ സോഡ കുടിച്ചാല്‍ അതുണ്ടാക്കുന്ന പ്രശ്‌നം പല വിധത്തില്‍ നിങ്ങളുടെ വിശപ്പിനെ ബാധിക്കും. വിശപ്പ് നല്ലതു പോലെ ഉള്ള സമയത്ത് ഒരു സോഡ കുടിച്ച്‌ നോക്കൂ. ഇത് നിങ്ങളുടെ വിശപ്പിനെ ഇല്ലാതാക്കുന്നു. സോഡയിലെ ചില ചേരുവകളാണ് ഇതിന് പിന്നില്‍.

അമിതവണ്ണം ;

അമിതവണ്ണത്തിന് ഒരു കാരണമാവുന്നത് പലപ്പോഴും ഇത്തരത്തില്‍ ഉപ്പിട്ട നാരങ്ങ സോഡ തന്നെയാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. തടി കുറയ്ക്കണം എന്നാഗ്രഹിക്കുന്നവര്‍ സോഡ ഇന്നത്തോടെ നിര്‍ത്തുന്നതാണ് നല്ലത്. ഡയറ്റ് സോഡയെന്ന പേരിലും ഇത് ലഭിയ്ക്കുമെങ്കിലും ഇതെല്ലാം ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന കാര്യത്തില്‍ പ്രശ്‌നം സൃഷ്ടിയ്ക്കുകയെഉള്ളു. ഉപ്പിട്ട സോഡയും ഇത്തരത്തില്‍ തടി കൂട്ടുന്നതിന് പ്രശ്‌നമുണ്ടാക്കുന്നുണ്ട്.

എല്ല് തേയ്‌മാനം ;

പലപ്പോഴും എല്ലിന്റെ ആരോഗ്യത്തെ തകര്‍ക്കുന്നതിന് നാരങ്ങ സോഡ കാരണമാകുന്നു. ഇത് പല വിധത്തില്‍ എല്ല് തേയ്മാനം ആര്‍ത്രൈറ്റിസ് എന്നീ പ്രതിസന്ധികള്‍ക്ക് കാരണമാകുന്നുവെന്നാണ് കണ്ടെത്തല്‍.

എല്ല് തേയ്മാനം പോലുള്ള പ്രശ്‌നങ്ങള്‍ക്കും പലപ്പോഴും സോഡ നാരങ്ങ കാരണമാകും. കൂടുതല്‍ കാലം സോഡ ഉപയോഗിക്കുമ്ബോള്‍ അസ്ഥികള്‍ക്ക് ബലക്ഷയം സംഭവിച്ച്‌ അസ്ഥികള്‍ പൊട്ടാന്‍ തുടങ്ങും.

പ്രത്യേകിച്ച്‌ കുട്ടികളില്‍ ഇത്തരം പ്രശ്‌നങ്ങള്‍ വളരെ പെട്ടെന്ന് സംഭവിക്കാന്‍ ഇടയുണ്ട്.  അതിനാല്‍ എല്ലാവരും പരമാവധി ശ്രദ്ധിക്കുക.

കരള്‍ രോഗം ;

കരള്‍ രോഗത്തെ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ഇത് പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് നാരങ്ങ സോഡ ഒഴിവാക്കുന്നാതാണ് നല്ലത്. അമിതമായ സോഡയുടെ ഉപയോഗം കരള്‍ രോഗം പോലുള്ള പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു.

സ്ഥിരമായി സോഡ കുടിയ്ക്കുന്നത് ഗുരുതരാവസ്ഥയിലേക്കാണ് നമ്മളെ എത്തിയ്ക്കുന്നത്. അതുകൊണ്ട് ഇത്തരത്തിലുള്ള കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മാത്രമേ അത് കരള്‍ രോഗമെന്ന പ്രതിസന്ധിക്ക് കാരണമാകുകയുള്ളൂ.

കൂടാതെ വൃക്കരോഗം, പ്രമേഹ സാധ്യത,  എന്നിവയ്ക്കും സോഡാ നാരങ്ങ കാരണമാകുന്നു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …