മീന്‍ വില്‍ക്കുന്നവര്‍ക്ക് ഇനി മുതല്‍ പുതിയ മാനദണ്ഡങ്ങള്‍. കേന്ദ്ര ഭക്ഷ്യസുരക്ഷാ ഗുണനിലവാര അതോറിറ്റിയാണ് മീന്‍ വില്‍പ്പനക്കാര്‍ക്ക് പുതിയ നിര്‍ദേശങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്.
മീന്‍ കച്ചവടത്തിലും, സംസ്കരണത്തിലും ഭാഗമാവുന്നവര്‍ അംഗീകൃത ഡോക്ടറെ കണ്ട് പകര്‍ച്ചവ്യാധികളോ അതുപോലുള്ള രോഗങ്ങളോ ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് വാങ്ങണം. ഈ സര്‍ട്ടിഫിക്കറ്റ് എല്ലാ വര്‍ഷവും പുതുക്കുകയും വേണം. കൂടാതെ,
- ഏത് മീനാണോ വില്‍ക്കുന്നത് അതിന്റെ പേര് പ്രദര്‍ശിപ്പിക്കണം.
- വ്യത്യസ്ത മീനുകളുണ്ടെങ്കില്‍ അവ കൂട്ടിക്കലര്‍ത്തരുത്.
- കച്ചവടം തുടങ്ങും മുമ്ബ് കൈ നന്നായി സോപ്പുപയോഗിച്ച് കഴുകണമെന്നും, കൈയുറ ഉപയോഗിക്കുക.
- അണുവിമുക്തമായ വെള്ളമായിരിക്കണം വൃത്തിയാക്കാന്‍ ഉപയോഗിക്കേണ്ടത്.
- ഫുഡ് ഗ്രേഡുള്ളതും തുരുമ്ബിക്കാത്തതുമായ കത്തികള്‍ ഉപയോഗിക്കണം.
- മീന്‍ മുറിക്കുന്ന പ്രതലം മരമാണെങ്കില്‍ നല്ല ഉറപ്പുണ്ടാവണം. അതില്‍ വിള്ളലോ സുഷിരങ്ങളോ പാടില്ല.
- പാന്‍പരാഗ്, ച്യൂയിങ് ഗം എന്നിവ ചവയ്ക്കരുത്. പുകവലിയും നിരോധിക്കുന്നു.
- കൊട്ടകള്‍ നിലത്തുവെക്കുമ്ബോള് മണ്ണുമായി സമ്ബര്‍ക്കം വരാന്‍ പാടില്ല.
- ചൂടുവെള്ളം കൊണ്ടോ, 50 പി.പി.എം ക്ലോറിനേറ്റഡ് വെള്ളം കൊണ്ടോ സ്ഥലം വൃത്തിയാക്കണം.
പരിധിയില്‍ കൂടുതല്‍ ഫോര്‍മലിന്‍ ഇല്ലെന്ന് ഉറപ്പാക്കണമെന്നുമാണ് നിര്‍ദേശങ്ങളില്‍ പറയുന്നത്.