Breaking News

Tag Archives: Fish

മീന്‍കുട്ട തട്ടിത്തെറിപ്പിച്ചത് പോലീസല്ല, മത്സ്യം വില്‍ക്കാന്‍ വന്ന യുവതി തന്നെയാണെന്ന് ദൃക്‌സാക്ഷി

കരമനയില്‍ മത്സ്യവില്‍പ്പനക്കാരിയുടെ മീന്‍കുട്ട തട്ടിത്തെറിപ്പിച്ചത് പോലീസല്ലെന്നും, മത്സ്യം വില്‍ക്കാന്‍ വന്ന യുവതി തന്നെയാണെന്നും ദൃക്‌സാക്ഷിയുടെ വെളിപ്പെടുത്തല്‍. മീന്‍കുട്ട തട്ടിത്തെറിപ്പിച്ചെന്ന പരാതി വ്യാജമെന്ന നിഗമനത്തിലാണ് നിലവില്‍ പൊലീസ്.മീന്‍ കൊട്ട തട്ടിത്തെറിപ്പിച്ചത് മത്സ്യവില്‍പ്പനക്കാരിയായ മരിയ പുഷ്പം തന്നെയാണെന്ന് ദൃക്സാക്ഷിയായ യൂസഫ് പ്രമുഖ മാധ്യമത്തോട് പറഞ്ഞു. അതേസമയം തന്റെ ആരോപണത്തില്‍ ഉറച്ചു നില്‍ക്കുകയാണ് മരിയ പുഷ്പം. കേസില്‍ കമ്മീഷണര്‍ക്ക് പരാതി നല്‍കുമെന്നും മരിയ പുഷ്പം പ്രതികരിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം കരമനപ്പാലത്തിന് സമീപം കച്ചവടം …

Read More »

തമിഴ്‌നാട് മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ ലങ്കന്‍ നാവികസേനയുടെ ​വെടിവെപ്പ്, ഒരാള്‍ക്ക്‌ പരിക്കേറ്റു…

തമിഴ്‌നാട് മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ ലങ്കന്‍ നാവികസേനയുടെ വെടിവെപ്പ് ഒരാള്‍ക്ക് പരിക്കേറ്റു. യാതൊരു മുന്നറിയിപ്പുമില്ലാതെ ഉദ്യോഗസ്ഥര്‍ തങ്ങള്‍ക്കുനേരെ വെടിയുതിര്‍ത്തുവെന്ന മത്സ്യത്തൊഴിലാളികളുടെ പരാതിയില്‍ ശ്രീലങ്കന്‍ നേവി ഉദ്യോഗസ്ഥര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. മുരുകാനന്ദത്തിന്റെ നേതൃത്വത്തില്‍ നാഗപട്ടണത്തെ 10 മത്സ്യത്തൊഴിലാളികള്‍ കടലില്‍ ഇറങ്ങുകയും ജൂലൈ 29 മുതല്‍ തീരത്തുനിന്ന് 40 നോട്ടിക്കല്‍ മൈല്‍ അകലെ മത്സ്യബന്ധനം നടത്തുകയും ചെയ്തുവെന്ന് എഫ്‌ഐആറില്‍ പറയുന്നു. ഓഗസ്റ്റ് 1 ന് പുലര്‍ച്ചെ 4.30 ഓടെ കൊടിയക്കരയ്ക്കും വേദാരണ്യത്തിനും ഇടയിലുള്ള …

Read More »

ഓപ്പറേഷന്‍ സാഗര്‍ റാണി: സംസ്ഥാനത്ത് എട്ടു ദിവസത്തിനിടെ പിടികൂടിയത് ഒരു ലക്ഷം കിലോ മത്സ്യം..

മായം ചേര്‍ത്ത മത്സ്യം വില്‍ക്കുന്നതിനെതിര ഭക്ഷ്യസുരക്ഷ വകുപ്പ് ആവിഷ്‌ക്കരിച്ച ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി നടന്ന എട്ടു ദിവസത്തെ പരിശോധനകളില്‍ സംസ്ഥാനത്ത് നിന്നും 1,00,508 കിലോ ഉപയോഗ ശൂന്യമായ മത്സ്യം പിടികൂടി നശിപ്പിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചത്. ഈസ്റ്റര്‍ ദിവസത്തില്‍ സംസ്ഥാനത്താകെ 117 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. ഇതില്‍ നാല് വ്യക്തികള്‍ക്ക് ആരോഗ്യവകുപ്പ് നോട്ടീസ് നല്‍കി. ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം സംസ്ഥാനത്ത് കൊണ്ടുവരുന്നതും സംഭരിക്കുന്നതും വില്‍ക്കുന്നതും …

Read More »

കൊറോണ വൈറസ്; ഇറച്ചി, പച്ചക്കറി വില്‍പനക്ക്​ ഭാഗിക നിരോധനം..!

തുറസ്സായ സ്​ഥലത്ത് ഇറച്ചിയും മുറിച്ച പച്ചക്കറിയും വില്‍പന നടത്തുന്നത്​ നിരോധിച്ചു. ഉത്തര്‍ പ്രദേശിലെ മുസഫര്‍ നഗര്‍ ജില്ലയിലാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൊറോണ വൈറസ്​ ബാധയുടെ പശ്​ചാത്തലത്തില്‍ ജില്ലാ മജിസ്​ട്രേറ്റ്​ ജെ. സെല്‍വകുമാരിയാണ്​ നിരോധന ഉത്തരവിട്ടത്​. ഇറച്ചി, പാതിവേവിച്ച ഇറച്ചി, മത്സ്യം, മുറിച്ച പച്ചക്കറി, പഴവര്‍ഗങ്ങള്‍ എന്നിവ തുറസ്സായ സ്​ഥലത്ത്​ വില്‍ക്കരുതെന്നാണ്​ ഉത്തരവില്‍ പറയുന്നത്.

Read More »

മീന്‍ വില്‍ക്കുന്നവര്‍ക്ക് ഇനി മുതല്‍ പുതിയ മാനദണ്ഡങ്ങള്‍ : മീന്‍ വില്‍പ്പനക്കാര്‍ക്കുള്ള നിര്‍ദേശങ്ങളുടെ പട്ടിക ഇങ്ങനെ..!

മീന്‍ വില്‍ക്കുന്നവര്‍ക്ക് ഇനി മുതല്‍ പുതിയ മാനദണ്ഡങ്ങള്‍. കേന്ദ്ര ഭക്ഷ്യസുരക്ഷാ ഗുണനിലവാര അതോറിറ്റിയാണ് മീന്‍ വില്‍പ്പനക്കാര്‍ക്ക് പുതിയ നിര്‍ദേശങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്. മീന്‍ കച്ചവടത്തിലും, സംസ്‌കരണത്തിലും ഭാഗമാവുന്നവര്‍ അംഗീകൃത ഡോക്ടറെ കണ്ട് പകര്‍ച്ചവ്യാധികളോ അതുപോലുള്ള രോഗങ്ങളോ ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് വാങ്ങണം. ഈ സര്‍ട്ടിഫിക്കറ്റ് എല്ലാ വര്‍ഷവും പുതുക്കുകയും വേണം. കൂടാതെ, ഏത് മീനാണോ വില്‍ക്കുന്നത് അതിന്റെ പേര് പ്രദര്‍ശിപ്പിക്കണം. വ്യത്യസ്ത മീനുകളുണ്ടെങ്കില്‍ അവ കൂട്ടിക്കലര്‍ത്തരുത്. കച്ചവടം തുടങ്ങും മുമ്ബ് കൈ നന്നായി …

Read More »