Breaking News

‘വരനെ ആവശ്യമുണ്ട്’ ചിത്രം പുറത്തിറങ്ങിയിട്ട് രണ്ടാഴ്ച ; ചിത്രം ഇതിനോടകം വാരിക്കൂട്ടിയത് കോടികള്‍; പുറത്തുവിട്ടത് ദുല്‍ഖര്‍ സല്‍മാന്‍….

അനൂപ് സത്യന്‍ സംവിധാനം ചെയ്ത’വരനെ ആവശ്യമുണ്ട്’ എന്ന ചിത്രം അടുത്തിടെയാണ് പുറത്തിറങ്ങിയത്. നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.

ഇപ്പോഴിതാ ചിത്രം പുറത്തിറങ്ങി രണ്ടാഴ്ച പിന്നിടുമ്പോള്‍ ചിത്രം നേടിയത് കോടികള്‍. ചിത്രം ഇതുവരെ വാരിക്കൂട്ടിയത് 25 കോടി രൂപയ്ക്ക്

മുകളിലാണെന്നാണു പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ദുല്‍ഖറിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ വേ ഫെറര്‍ ഫിലിംസ് ആണ് ഇക്കാര്യം അറിയിച്ചത്.

ഫെബ്രുവരി ഏഴിനാണ് ചിത്രം റിലീസിനെത്തിയത്.  ദുല്‍ഖര്‍ സല്‍മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം സ്റ്റാര്‍ ഫിലിംസും വേ ഫെറര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.

ശോഭനയും കല്യാണി പ്രിയദര്‍ശനും നായികയായി എത്തിയ ചിത്രത്തില്‍ സുരേഷ് ഗോപി, ദുല്‍ഖര്‍ സല്‍മാന്‍, ഉര്‍വശി, മേജര്‍ രവി, ലാലു അലക്‌സ്, ജോണി ആന്റണി എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …