ന്യൂസീലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ ഓള്‍ഔട്ട്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 242 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.
തന്റെ രണ്ടാം ടെസ്റ്റില്‍ തന്നെ അഞ്ചു വിക്കറ്റ് പ്രകടനം പുറത്തെടുത്ത കിവീസ് പേസര്‍ കെയ്ല്‍ ജാമിസണാണ് ഇന്ത്യയെ തകര്‍ത്തത്. അര്‍ധ സെഞ്ചുറി നേടിയ
പൃഥ്വി ഷാ (54), ചേതേശ്വര്‍ പൂജാര (54), ഹനുമ വിഹാരി (55) എന്നിവര്‍ക്ക് മാത്രമാണ് കിവീസ് ബൗളിങ്ങിനു മുന്നില്‍ അല്‍പ്പമെങ്കിലും പിടിച്ചുനില്‍ക്കാനായത്.
ഒരു ഘട്ടത്തില്‍ നാലിന് 113 റണ്‍സെന്ന നിലയിലായിരുന്ന ഇന്ത്യയെ അഞ്ചാം വിക്കറ്റില്‍ പൂജാര – വിഹാരി സഖ്യം കൂട്ടിച്ചേര്‍ത്ത 81 റണ്‍സ് കൂട്ടുകെട്ടാണ് മത്സരത്തില്‍ നിര്‍ണ്ണായകമായത്.
മായങ്ക് അഗര്‍വാള്‍ (7), ക്യാപ്റ്റന്‍ വിരാട് കോലി (3), അജിങ്ക്യ രഹാനെ (7), ഋഷഭ് പന്ത് (12), രവീന്ദ്ര ജഡേജ (9) എന്നിവരെല്ലാം തന്നെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് പുറത്തെടുത്തത്.
കിവീസിനായി ടിം സൗത്തിയും ട്രെന്‍ഡ് ബോള്‍ട്ടും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. രണ്ടാം ടെസ്റ്റില്‍ രണ്ടു മാറ്റങ്ങളോടെയാണ് ഇന്ത്യ ഇറങ്ങിയത്.
രവിചന്ദ്രന്‍ അശ്വിന് പകരം രവീന്ദ്ര ജഡേജയും പരിക്കേറ്റ ഇഷാന്ത് ശര്‍മയ്ക്ക് പകരം ഉമേഷ് യാദവും ടീമില്‍ ഇടംകണ്ടെത്തി.