ചൈനയില്‍ കൊറോണ വൈറസ് ബാധയെതുടര്‍ന്ന് ഇന്നലെ മാത്രം മരണപ്പെട്ടത് 42 പേര്‍. ഇതോടെ കൊറോണ ബാധിച്ച് ചൈനയില്‍ മാത്രം മരിച്ചവരുടെ എണ്ണം 2,912 കടന്നു.
ഇറാനില്‍ 42 പേരും ജപ്പാനില്‍ 4 പേരും ഇന്നലെ മരണപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇതോടെ വൈറസ് ബാധിച്ച് മരിച്ച ആകെ ആള്‍ക്കാരുടെ എണ്ണം 3,000 കടന്നു.
യു എസില്‍ രണ്ട് പേര്‍ മരിച്ചു. 50ലധികം ആളുകള്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ലോകത്ത് ഒട്ടാകെ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 80,000 കടന്നിരിക്കുകയാണെന്നാണ് പ്രാഥമിക വിവരം.
NEWS 22 TRUTH . EQUALITY . FRATERNITY