Breaking News

ഐഎസ്‌എല്ലില്‍ ഇന്ന് ചെന്നൈ – ഗോവ പോരാട്ടം; ആരാകും ആദ്യ ഫൈനലിസ്റ്റ്…

ഐഎസ്‌എല്‍ ആറാം സീസണിലെ ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം. ആദ്യ സെമിയുടെ രണ്ടാം പാദത്തില്‍ ഗോവയും ചെന്നൈയിനുമാണ് ഇന്ന് ഏറ്റുമുട്ടുന്നത്. ഗോവയുടെ മൈതാനത്ത് രാത്രി 7.30നാണ് മത്സരം നടക്കുക.

ആദ്യ പാദത്തില്‍ 4-1 എന്ന സ്കോറിന് ചെന്നൈയ്ക്കായിരുന്നു ജയം. രണ്ടാം പാദത്തില്‍ അത്ഭുതം കാട്ടിയാല്‍ മാത്രമേ ഗോവയ്ക്ക് ഫൈനലിലെത്താന്‍ കഴിയുകയുള്ളൂവെന്നാണ് ഫുട്ബോള്‍ നിരീക്ഷകര്‍ പറയുന്നത്.

ആദ്യ പാദത്തില്‍ കളിക്കിറങ്ങാതിരുന്ന എഡു ബേദിയ രണ്ടാം പാദത്തില്‍ കളിക്കുമെന്നത് ഗോവയ്ക്ക് ആശ്വാസമാണ്. മറുവശത്തു പ്രതിരോധം കടുപ്പിച്ചാല്‍ മാത്രം മതിയാകും ചെന്നൈയിന് ഫൈനലിന് ഇടം പിടിക്കാന്‍ സാധിക്കും.

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …