കേരളത്തില്‍ കൂടുതല്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രതയുടെ ഭാഗമായി സംസ്ഥാനത്തെ സിനിമാ തിയറ്ററുകള്‍ ഈ മാസം 31 വരെ അടക്കാന്‍ തീരുമാനം.
കൊച്ചിയില്‍ ചേര്‍ന്ന സിനിമാ സംഘടനകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. നാളെ മുതല്‍ കേരളത്തില്‍ തിയറ്ററുകള്‍ പ്രവര്‍ത്തിക്കില്ലെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.
രാവിലെ നടത്തിയ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് സിനിമാ സംഘടനകള്‍ യോഗം ചേര്‍ന്നത്.