ചാമ്ബ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെ തകര്‍ത്ത് പി.എസ്.ജി ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. പാരീസില്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ നടന്ന
രണ്ടാംപാദത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളിനാണ് ജര്‍മന്‍ ക്ലബിനെ പി.എസ്.ജി തകര്‍ത്തത്. 28ാം മിനുറ്റില്‍ ബ്രസീലിയന്‍ അര്‍ജന്റീന കൂട്ടുകെട്ടിലാണ് ആദ്യ ഗോള്‍ പിറന്നത്.
എയ്ഞ്ചല്‍ ഡിമരിയ എടുത്ത കോര്‍ണര്‍ കിക്കില്‍ നെയ്മര്‍ തലകൊണ്ട് അതിമനോഹരമായി വലയിലാക്കുകയായിരുന്നു. ആദ്യ പകുതിയുടെ അധികസമയത്ത് സ്പാനിഷ് താരം ജുവാന്‍ ബെര്ണാറ്റാണ് ആതിഥേയരുടെ രണ്ടാം ഗോളും നേടി.
രണ്ടാം പകുതിയില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ട് ഗോള്‍ മടക്കാന്‍ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിക്കാനായില്ല.
യുവന്റസില്‍നിന്ന് ലോണ്‍ അടിസ്ഥാനത്തില്‍ എത്തിയ എംറെ കാന്‍ 89ാം മിനുറ്റില്‍
ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ ജര്‍മന്‍ ടീമിന്റെ പതനം പൂര്‍ത്തിയായി. ആദ്യ പാദത്തില്‍ വിജയം ഡോര്‍ട്ട്മുണ്ടിനായിരുന്നു (2-1). രണ്ട് ഗോള്‍ ജയത്തോടെ 3-2 എന്ന അഗ്രിഗേറ്റിലാണ് പാരീസ് ടീം ക്വാര്‍ട്ടറിലേക്ക് കടന്നത്.
കഴിഞ്ഞദിവസം നടന്ന മറ്റൊരു മത്സരത്തില്‍ നിലവിലെ ചാമ്ബ്യന്മാരായ ലിവര്‍പൂളിനെ വീഴ്ത്തി അത്ലറ്റികോ ഡി മാഡ്രിഡും ക്വാര്‍ട്ടറില്‍ പ്രവേശിച്ചിട്ടുണ്ട്. 3-2 നാണ് ലിവര്‍പൂളിന്റെ തോല്‍വി. അഗ്രിഗേട്ടില് 4-2 നാണ് ലിവര്‍പൂള്‍ തോല്‍വി വഴങ്ങിയിരിക്കുന്നത്.