ഇറ്റലിയില്‍ കോവിഡ്-19 ബാധിതരുടെ എണ്ണം നിയന്ത്രണാതീതമായി വര്‍ധിച്ചുവരുന്നതോടെ രൂക്ഷമായ മരുന്ന് ക്ഷാമം നേരിടുന്നു. ഇറ്റലിയില്‍ കോവിഡ്-19 ബാധിച്ചവരുടെ എണ്ണം 27,980 കടന്നു.
രോഗബാധിതരുടെ എണ്ണം ക്രമാതീതമായതോടെ 80 വയസുകഴിഞ്ഞ രോഗികളെ അവഗണിച്ച് പ്രായം കുറഞ്ഞവര്‍ക്ക് ചികിത്സാ മുന്‍ഗണന നല്‍കണമെന്ന് സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങള്‍ക്ക് നിര്‍ദേശം നല്‍കി എന്നാണ് റിപ്പോര്‍ട്ട്.
80 വയസുകഴിഞ്ഞ അതിതീവ്ര പരിചരണം ആവശ്യമുള്ള രോഗികളെ ഡോക്ടര്‍മാര്‍ ഒഴിവാക്കുന്നുവെന്നാണ് ഒരു പ്രമുഖ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തത്. ആശുപത്രികളിലും താല്‍ക്കാലിക ആരോഗ്യ ക്യാമ്ബുകളിലും സൗകര്യങ്ങള്‍ പരിമിതമായതുകൊണ്ടാണ് പ്രായമേറിയ രോഗബാധിതര്‍ക്ക് തീവ്രപരിചരണം നിഷേധിക്കപ്പെടുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
അടിയന്തര സാഹചര്യം പരിഗണിച്ച് 80 വയസിനു താഴെയുള്ള രോഗബാധിതര്‍ക്ക് മുന്‍ഗണന നല്‍കി തീവ്രപരിചരണം നല്‍കണമെന്നാണ് സിവില്‍ പ്രൊട്ടക്ഷന്‍ വകുപ്പിന്‍റെ നിര്‍ദേശത്തിലുള്ളത്.
പ്രായം കുറഞ്ഞവര്‍ക്ക് കൂടുതല്‍ ചികിത്സാ പരിഗണനയെന്നതുള്‍പ്പെടെ മാര്‍ഗനിര്‍ദേശങ്ങളടങ്ങിയ കരട് സാങ്കേതിക -ശാസ്ത്രീയ സമിതി പരിശോധനക്ക് ശേഷം സര്‍ക്കാര്‍ അനുമതിയോടെ എല്ലാ ആരോഗ്യകേന്ദ്രങ്ങളിലേക്കും അയച്ചതായാണ് റിപ്പോര്‍ട്ട്.
ഇറ്റലിയില്‍ ഇതുവരെ 2,158 പേരാണ് വൈറസ് ബാധ മൂലം മരണപ്പെട്ടത്. ചികിത്സ തേടിയ 2,749 പേര്‍ രോഗവിമുക്തരായത് രാജ്യത്ത് വലിയ ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ്.