യു.എ.ഇ താമസവിസയുള്ള വിദേശികള്‍ക്കും പ്രവേശന വിലക്കേര്‍പ്പെടുത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണി മുതല്‍ വിലക്ക് നിലവില്‍ വരുന്നതാണ്. അവധിക്ക് നാട്ടിലെത്തിയ പ്രവാസികള്‍ക്ക് ഇന്നുമുതല്‍ ഇനി ഒരു
അറിയിപ്പുണ്ടാവുന്നതു വരെ യു.എ.ഇ യില്‍ പ്രവേശിക്കാന്‍ കഴിയില്ല. എല്ലാത്തരം വിസക്കാര്‍ക്കും വിലക്ക് ബാധകമാണ്. ഇപ്പോള്‍ വിദേശത്തുള്ള താമസ വിസക്കാര്‍ക്ക് വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് ശേഷം യു.എ.ഇ യില്‍
പ്രവേശിക്കാന്‍ സാധിക്കില്ല. നിലവില്‍ രണ്ടാഴ്ചത്തേക്കാണ് പ്രവേശന വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ കൊറോണ വൈറസ് പടരുന്നതിന്‍റെ തീവ്രത അനുസരിച്ച് വിലക്ക് കാലാവധി നീട്ടിയേക്കാം. സന്ദര്‍ശക വിസ, വാണിജ്യ
വിസ ഉള്‍പ്പെടെയുള്ള വിഭാഗങ്ങളില്‍ പെടുന്നവര്‍ക്ക് യു.എ.ഇ കഴിഞ്ഞ ദിവസം മുതല്‍ പ്രവേശന വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതാദ്യമായാണ് താമസ വിസക്കാര്‍ക്ക് യു.എ.ഇയില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുന്നത്.