Breaking News

തൊടുപുഴ ആശുപത്രിയില്‍ ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ച മൂന്ന് യുവാക്കള്‍ അറസ്റ്റില്‍…

അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നഴ്സുമാരെയും സെക്യൂരിറ്റി ജീവനക്കാരെയും ആക്രമിച്ച സംഭവത്തില്‍ മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കല്ലൂര്‍ക്കാട് സ്വദേശി ജോബിന്‍(21), കുമാരമംഗലം സ്വദേശി അഖില്‍(21), തൈമറ്റം സ്വദേശി വിനില്‍കുമാര്‍(22) എന്നിവരെയാണ് തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്.

ഇവര്‍ ഒളിവിലായിരുന്നു. ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം. പനി ബാധിച്ച സുഹൃത്തിനെയുമായെത്തിയ ഇവരോട് ആശുപത്രിയില്‍ നിന്ന് കൊവിഡ് പരിശോധനക്ക് നിര്‍ദേശിച്ചു. ഇതിന് തയ്യാറാകാതെ ഇവര്‍ സുഹൃത്തിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിരിച്ച്‌ അല്‍ അസ്ഹര്‍ ആശുപത്രിയിലെത്തിയ ഇവര്‍ കമ്ബി വടി ഉപയോഗിച്ച്‌ നഴ്സുമാരെയും സെക്യൂരിറ്റി ജീവനക്കാരെയും മര്‍ദ്ദിച്ചെന്നാണ് പരാതി. ആക്രമണത്തില്‍ രണ്ട് നഴ്സുമാര്‍ക്കും മൂന്ന് സുരക്ഷാ ജീവനക്കാര്‍ക്കും പരുക്കേറ്റു. ആശുപത്രിയിലും ഇവര്‍ നാശനഷ്ടമുണ്ടാക്കി.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …