കാസര്‍കോട് കോവിഡ് ബാധ പുതുതായി സ്ഥിരീകരിച്ച സാഹചര്യത്തില്‍ രണ്ടു എം.എല്‍.എമാരും നിരീക്ഷണത്തില്‍. മഞ്ചേശ്വരം എം.എല്‍.എ എം.സി. കമറുദ്ദീനും കാസര്‍കോട് എം.എല്‍.എ എന്‍.ഐ. നെല്ലിക്കുന്നുമാണ്
സ്വയം നിരീക്ഷണത്തില്‍ പോയത്. ഇരുവരും പുതുതായി രോഗം സ്ഥിരീകരിച്ച വ്യക്തിക്കൊപ്പം വിവാഹത്തില്‍ പങ്കെടുത്തിരുന്നു. കമറുദ്ദീന് എം.എല്‍.എ രോഗിയുമായി സെല്‍ഫി
എടുക്കുകയും ചെയ്തിരുന്നു. രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 195 ആയി. മഹാരാഷ്ട്രയിലും കേരളത്തിലുമാണ് കൂടുതല്‍ പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്.