Breaking News

രണ്ട്​ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം മാര്‍ച്ച്‌​ 27 മുതല്‍..

സംസ്ഥാനത്ത് കോവിഡ്-19 പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ രണ്ടു മാസത്തെ ക്ഷേമപെന്‍ഷന്‍ മാര്‍ച്ച്‌​ 27 മുതല്‍ വിതരണം ചെയ്യാന്‍ നടപടി സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍റെ ഇനത്തില്‍ 1,069 കോടി രൂപയും വെല്‍ഫയര്‍ ബോര്‍ഡ് വഴി 149 കോടി രൂപയുമാണ് വിതരണം ചെയ്യുന്നത്. സഹകരണ ബാങ്ക് മുഖേന പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് വീടുകളില്‍ പെന്‍ഷന്‍ എത്തിക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്.

കോവിഡിന്‍റെ പശ്ചാത്തലത്തിലാണ് രണ്ടു മാസത്തെ ക്ഷേമ പെന്‍ഷന്‍ ഒരുമിച്ച് വേഗത്തില്‍ വിതരണം ചെയ്യുന്നത്. ബാക്കി തുക വിഷുവിന് മുമ്ബ് വീട്ടിലെത്തിക്കാനാണ് പദ്ധതി തയാറാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. 45 ലക്ഷത്തോളം പേര്‍ക്കാണ് പെന്‍ഷന്‍ തുക ലഭ്യമാകുക.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …