കേരളത്തില്‍ വിവിധ ജില്ലകളില്‍ വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത. ചൊവ്വാഴ്ച മുതല്‍ ശനിയാഴ്ച വരെയാണ് മഴ പെയ്യാന്‍ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
ചൊവ്വാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ മഴ പെയ്യുമെന്നാണ് കാലാവസ്ഥ കേന്ദ്രം അറിയിച്ചത്.സ്വ്യാ ഴാഴ്ച എറണാകുളം, മലപ്പുറം ജില്ലകളിലും വെള്ളി,
ശനി ദിവസങ്ങളില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലും നേരിയ തോതില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നുമാണ് കാലാവസ്ഥ നീരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. കോഴിക്കോട് കനത്ത
ചൂടിന് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പില്‍ പറയുന്നുണ്ട്. അലപ്പുഴ, കോട്ടയം, തൃശൂര്‍ എന്നീ ജില്ലകളില്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെ താപനില ഉയരാന്‍ ഇടയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.