സംസ്ഥാനത്ത് ബുധനാഴ്ച 24 പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കാസര്‍ഗോഡ്- 19 പേരും, എറണാകുളം മൂന്ന്, തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം എന്നീ ജില്ലകളില്‍ രണ്ടു
പേര്‍ക്കു വീതവും പാലക്കാട് ഒരാള്‍ക്കുമാണ് കോവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 265 ആയി ഉയര്‍ന്നു.
മുഖ്യമന്ത്രിയുടെ പ്രതിദിന വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ്- 19 ബാധിച്ച് കേരളത്തില്‍ 237 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.