Breaking News

അയര്‍ലന്‍ഡ് ദേശീയ ഫുബോള്‍ ടീം പരിശീലകനായി സ്റ്റീഫന്‍ കെന്നിയെ നിയമിച്ചു..

റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡ് ദേശീയ ടീമിന്റെ മുഖ്യ പരിശീലകനായി ഇംഗ്ലണ്ടിന്‍റെ മിക്ക് മക്കാര്‍ത്തിക്ക് പകരമായി ഐറിഷ് ഫുട്ബോള്‍ മാനേജര്‍ സ്റ്റീഫന്‍ കെന്നിയെ നിയമിച്ചു.

കെന്നി (48) മുമ്ബ് ലോംഗ്ഫോര്‍ഡ് ടൗണ്‍, ബോഹെമിയന്‍സ്, ഡെറി സിറ്റി, ഡണ്‍‌ഫെര്‍‌ലൈന്‍ അത്‌ലറ്റിക്, ഷാംറോക്ക് റോവേഴ്‌സ്, റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡ് U21 എന്നീ ടീമുകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തിയാണ് കെന്നി.

മൈക്ക് മക്കാര്‍ത്തിക്ക് ശേഷം ദേശീയ ടീം മാനേജരായി സ്റ്റീഫന്‍ കെന്നി ഉടന്‍  പ്രാബല്യത്തില്‍ വരുമെന്ന് ഫുട്ബോള്‍ അസോസിയേഷന്‍ ഓഫ് അയര്‍ലന്‍ഡ് പ്രഖ്യാപിച്ചിരിക്കുന്നത്. കോവിഡ് -19

മൂലമുണ്ടായ യൂറോപ്യന്‍ ചാമ്ബ്യന്‍ഷിപ്പ് പ്ലേ ഓഫുകളുടെ കാലതാമസത്തിന്റെ വെളിച്ചത്തിലാണ് ഇരുവരും ഹാന്‍ഡ്‌ഓവര്‍ അംഗീകരിച്ചതെന്ന് ഫുട്ബോള്‍ അസോസിയേഷന്‍ ഓഫ് അയര്‍ലന്‍ഡ് അറിയിച്ചു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …