രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ അവസാനിക്കാനിരിക്കെ നാളെ രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. നാളെ രാവിലെ 10 മണിക്കാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.
കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ അവസാനിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. അതേസമയം ലോക്ക്ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ നാളെ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.
ശനിയാഴ്ച മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ ലോക്ക്ഡൗണ്‍ നീട്ടാന്‍ ധാരണയായിരുന്നു. വിവിധ മേഖലകള്‍ക്കുള്ള ഇളവുകള്‍ സംബന്ധിച്ച് കേന്ദ്രം പ്രത്യേക മാര്‍ഗരേഖയിറക്കും. 21 ദിവസത്തെ ലോക്ക്ഡൗണ്‍ കാലാവധി നാളെ അവസാനിക്കാനിരിക്കെ ലോക്ക്ഡൗണ്‍ ഏപ്രില്‍ 30 വരെ നീട്ടാനുള്ള തീരുമാനം പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.