Breaking News

തേനീച്ചയുടെ കുത്തേറ്റ് വിദ്യാര്‍ഥിനി ഹൃദയാഘാതം വന്ന്​ മരിച്ചു..!

തേനീച്ചയുടെ കുത്തേറ്റ് വിദ്യാര്‍ഥിനി ഹൃദയാഘാതം വന്ന്​ മരിച്ചു. കൊഴിഞ്ഞാമ്ബാറ മൂങ്കില്‍മട ശിവരാമഭാരതി കോളനിയിലെ മുരുകേശ​ന്‍റെ മകള്‍ ആരതിയാണ്​ മരിച്ചത്. ശനിയാഴ്ച രാത്രി ഒമ്ബതോടെയാണ്

വീടി​ന്‍റെ മുറ്റത്ത് തേനീച്ചയുടെ കുത്തേറ്റ് അവശനിലയില്‍ കാണപ്പെട്ടത്. ഉടന്‍ കൊഴിഞ്ഞാമ്ബാറ നാട്ടുകല്ലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഗോപാലപുരം

എം.എം.എസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. രാത്രി പുറത്തിറങ്ങാന്‍ ചെരിപ്പ് ഇടുമ്ബോള്‍ അതില്‍ ഉണ്ടായിരുന്ന തേനീച്ച കുത്തുകയായിരുന്നു.

പേടിച്ചതോടെ ഹൃദയാഘാതം ഉണ്ടായതാണ്​ മരണകാരണമെന്ന്​ ഡോക്​ടര്‍ പറഞ്ഞു. മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയില്‍ പോസ്​റ്റ്​മോര്‍ട്ടത്തിന്​ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …