സംസ്ഥാനത്ത് ലോക്ക്ഡോണ്‍ ഇളവുകളെതുടര്‍ന്ന് ബുധനാഴ്ച്ച കോഴിക്കോട് സര്‍വീസ് നടത്തിയ രണ്ട് സ്വകാര്യ ബസുകള്‍ അജ്ഞാതര്‍ അടിച്ചു തകര്‍ത്തു. ഇന്നലെ അര്‍ധരാത്രിയിലാണ് സംഭവം നടന്നത്.
കഴിഞ്ഞ ദിവസം സര്‍വീസ് കഴിഞ്ഞ് നിര്‍ത്തിയിട്ട സ്ഥലത്തു വെച്ചാണ് ബസുകള്‍ അക്രമിക്കപ്പെട്ടത്. ബസുകള്‍ നിരത്തിലിറക്കരുതെന്ന സ്വകാര്യ ബസ് സംഘടനകളുടെ എതിര്‍പ്പ് മറികടന്നാണ് ഈ
ബസുകള്‍ ബുധനാഴ്ച്ച സര്‍വീസ് നടത്തിയത്. ബസുകള്‍ ഓടിച്ചതിനെതിരെ ചിലരുടെ ഭാഗത്തുനിന്ന് ഭീഷണിയുണ്ടായിരുന്നുവെന്നാണ് ഉടമ പറയുന്നത്.